ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നാം അടങ്ങുന്ന ചരാചരങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. പക്ഷികളും മൃഗങ്ങളും മരങ്ങളും മലകളും അടങ്ങുന്ന പ്രകൃതിക്ക് ഏതെങ്കിലും ഒന്നിനു കോട്ടം സംഭവിക്കുമ്പോൾ പ്രകൃതി അതിന്റെ താണ്ഡവ നൃത്തമാടുന്നു. അത് നമ്മൾ ഈ മഴക്കാലത്ത് കണ്ടവരാണ്. നമുക്ക് വേണ്ടത് എല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. എങ്കിലും പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു. അത് ഏവരേയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. വികസനത്തിന്റെ പേര് പറഞ്ഞാണ് നാം എല്ലാം ചെയ്ത് കൂട്ടുന്നത്. മരങ്ങളും മലകളും വെട്ടിനശിപ്പിക്കുമ്പോൾ നാം അറിയുന്നില്ല നാം ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് എന്ന്. കാലാവസ്ഥാ വ്യതിയാനം എപ്പോഴും ഉണ്ടാകുന്നു. എന്നാൽ ശബ്ദമലിനീകരണം വ്യവസായശാലകളിലെ പുക തുടങ്ങിയവ അന്തരീക്ഷം മലിനീകരിക്കുന്നു. അന്തരീക്ഷത്തിലെ ഓസോൺ പാളിക്ക് തുളകൾ വീണ് അൾട്രാവയലറ്റ് രശ്മികൾ പുറന്തള്ളപ്പെട്ടു തുടങ്ങി. "മനുഷ്യന് ആവശ്യത്തിനുള്ളത് പ്രകൃതിയിൽ തന്നെയുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളത് ഇല്ല " എന്ന് ഗാന്ധിജി പറഞ്ഞത് നാം ഓർക്കണം. മണ്ണിലാണ് ജീവൻ കുടികൊള്ളുന്നത് .ജീവജാലങ്ങളും സസ്യങ്ങളും എല്ലാം അഭയം തേടുമ്പോഴാണ് മണ്ണിനെ മണ്ണാക്കുന്നത്. കുന്നുകളും മലകളും നാടിന്റെ അനുഗ്രഹമാണ്. മനുഷ്യന്റെ സ്വാർത്ഥത കാരണമാണ് സുനാമിയും വെള്ളപ്പൊക്കവും ഉണ്ടാകുന്നത്. നമ്മുടെ ഭൂമിയെ നാം തന്നെയാണ് സംരക്ഷിക്കേണ്ടത്. സംസ്കാര സമ്പന്നവും വിദ്യാസമ്പന്നരുമായ നാം ഓരോരുത്തരും ചിന്തിക്കണം നമ്മുടെ പരിസ്ഥിതി കയ്യിലാണെന്ന്. പ്രകൃതിയെ സ്നേഹിച്ചില്ലെങ്കിൽ പ്രകൃതി നമുക്ക് കരുതി വെച്ച ദുരന്തത്തിൽ നിന്ന് നമ്മെ ആർക്കും രക്ഷിക്കാനാവില്ല.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |