ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/യാത്ര വഴിയിൽ

യാത്ര വഴിയിൽ

ജീവിതത്തിൻ സുന്ദര നിമിഷങ്ങളായിരുന്നു
കഴിഞ്ഞതെന്നറിഞ്ഞില്ല ഞാൻ
നടന്നവഴികളിൽ ഒരിക്കൽ കൂടി പിച്ച വെക്കാൻ
കൊതിക്കുന്നു എൻ മനം
എന്തെന്നറിയില്ല; എൻ മനം പിടയുന്നു
കണ്ണുകൾ നനയുന്നു
ജീവിതയാത്രയിൽ പലമുഖങ്ങൾ
തേടിയെത്തുമ്പോൾ ഞാനറിഞ്ഞില്ല
പോയ് മറഞ്ഞപ്പോഴും
ഇവരൻ ജീവിതത്തിൻ ഭാഗമാകുമെന്നും
ഇവരൻ പ്രണാനാകുമെന്നും ഞാനറിഞ്ഞില്ല
ഇനി എവിടേക്കെന്നറിയില്ല, എന്താകുമെന്ന-
റിയില്ല; കാണുമോ......? എൻ പ്രിയപ്പെട്ടവരെ
സൗഹൃദത്തിൻ വില മനസ്സിലാകും
നിമിഷമാണിത്, അവസരമാണിത്.
ഈ വിദ്യാലയത്തിൻ പടിയിറങ്ങുകയാണ് ഞാൻ
ഇനി ഒരുവർഷം കൂടി കാണുമോ...... ?
എനിക്കറിയില്ല; അറിയില്ലതൊന്നും!
എല്ലാ വിധിയുടെ വിളയാട്ടങ്ങൾ....... ?
പുതിയദ്ധ്യായന വർഷത്തിൽ പുതിയ കൂട്ടുകാർക്കൊപ്പം
ഈ വിദ്യാലയത്തിൻ പടികടന്നെത്തുമോ?
ഒരു പതിറ്റാണ്ട് ഉല്ലസിച്ചു പോലെ
ഉല്ലസിക്കാൻ കഴിയുമോ? അതോ!
ചിരിച്ച ദിവസങ്ങളോർത്ത് കരയുമോ!
എല്ലാം വെറും ഓർമ്മകളായി മാറുമോ?

സ്നേഹ ഷിബു
10 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത