മരം

മരമുണ്ടേ, മരമുണ്ടേ,
മരത്തിൽ നിറയെ പൂവുണ്ടേ!
പൂവുണ്ടേ കായുണ്ടേ,
കാതിന്നാൻ കിളിയുണ്ടേ!
കിളിക്കിരിക്കാൻ കൂടുണ്ടേ,
കുഞ്ഞുക്കൂട്ടിലോ മുട്ടയുണ്ടേ!
മുട്ടവിരിഞ്ഞു വരുന്നേരം ആഹാ!

കി, കി എന്നൊരു സ്വരമുണ്ടേ!

മരമുണ്ടേ, മരമുണ്ടേ
മരമാണല്ലോ പ്രകൃതി
അതാണല്ലോ വളർത്തമ്മ.

അരുണ ആർ രാജേഷ്
5 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത