പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതിതൻ താരാട്ട് കേട്ടുറങ്ങൂ
ഭൂമിയിൽ അന്നു ഞാൻ കണ്ടത്!!!
സൂര്യനെ കണി കണ്ടുണരുന്ന പൂക്കളും,
കാറ്റിലാടിയുലയുന്ന വൃക്ഷങ്ങളും
കളകളം മീട്ടിയൊഴുകുന്ന നദികളും
ഇന്നു ഞാൻ കാണുന്നു,
വൃക്ഷങ്ങൾ പുഴുതുമാറ്റിയ വനങ്ങളും
മണ്ണെടുത്ത് ഒഴുക്കുനിലച്ച നദികളും മാത്രം.....
ഈ കാഴ്ചകൾ കണ്ട് കണ്ട്
സൂര്യനും കത്തിജ്വലിക്കുന്നു.