ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സ്കൂൾ പ്രവേശന ഉത്സവം മുന്നൊരുക്കം 2022

മുന്നൊരുക്ക ത്തിന്റെ ഭാഗമായി മെയിൽ കൂടിയ SRGയെ തുടർന്ന് ക്ലാസ് തല PTA കൂടി സമഗ്രമായൊരു അക്കാദമിക വർഷത്തിലേക്കുള്ള രക്ഷകർതൃ നിർദേശങ്ങൾ സ്വീകരിച്ചു.                                                   

       സ്കൂൾ പ്രവേശനോത്സവം

                    സ്കൂൾ പാഠപുസ്തക സമിതി അംഗവും കൊച്ചു ടി. വി യിലെ 'ഇഞ്ചിമിഠായി' അവതാരകനുമായ ശ്രീ എബി   പാപ്പച്ചൻ  പ്രവേശനോത്സവ   ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ആശംസയും വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശവും കുട്ടികളുടെ സ്വാഗത ഗാനവും ചടങ്ങിൽ വായിച്ചു.

    * പരിസ്ഥിതി ദിനം ജൂൺ 5 വായനാവാരം - ജൂൺ 19

     ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്ന പ്രവർത്തനങ്ങൾ നൽകി. ക്ലാസ് തലത്തിൽ ആസ്വാദന കുറിപ്പും വായന മത്സരങ്ങളും നടത്തി.

      മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം, നാടൻപാട്ട് കലാകാരൻ ഷൈജു ധമനി  ഉദ്ഘാടനം ചെയ്തു.

ജൂൺ 20ന്  വായനയുടെ ലോകം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴഞ്ചേരി സ്കൂൾ അധ്യാപികയും കവിയത്രിയും ആയ ബിന്ദു ജിജി സെമിനാർ അവതരിപ്പിച്ചു.

ജൂൺ 21ന് ഒരുവട്ടംകൂടി എന്ന പേരിൽ പൂർവ്വവിദ്യാർത്ഥികളുടെ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു.

ജൂൺ 22ന് വായന ക്വിസ് നടത്തി. ജൂൺ 23ന് 'മൊട്ടിടുന്ന' വായന എന്ന വിഷയത്തിൽ കുട്ടികളുടെ പുസ്തകാസ്വാദനം സംഘടിപ്പിച്ചു.

ജൂൺ 24ന് എഴുത്തകം എന്ന പേരിൽ സാഹിത്യകാരനുമായി അഭിമുഖം നടത്തി. ഇലിപ്പക്കുളം രവീന്ദ്രനാഥ് ആയിരുന്നു അതിഥി.

25ന് വായനോത്സവ സമാപന സമ്മേളനം "പെരുമ്പറ" എന്ന കവിതാപാരായണ സദസ്സോടെ സമാപിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള മലയാള അധ്യാപകരും കവികളും ചടങ്ങിൽ പങ്കെടുത്തു.

അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കാൻ നടത്തിയ പ്രത്യേക പദ്ധതി 'വേനലിലൊരു വായന മഴ' വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

            ജൂലൈ 5 ബഷീർഅനുസ്മരണ

ബഷീർഅനുസ്മരണംഎഴുത്തുകാരനും നടനുമായ വിജയൻ പ്രഭാകരൻ നിർവഹിച്ചു. ബഷീർ കൃതികളുടെ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി പ്രച്ഛന്നവേഷം സംഘടിപ്പിച്ചു.

ചാന്ദ്രദിനം -ജൂലൈ 21 

                       ISRO ശാസ്ത്രജ്ഞനും ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ് ജേതാവുമായ ഡോ.എസ് സുരേഷ് ബാബുവും ISR0 സീനിയർ    സയ്റ്റിസ്റ്റ് മനോജ്      ബി.എസും ബഫല്ലോ യൂണിവേഴ്സിറ്റി റിസർച്ച് അസി.പ്രൊഫസർ ബിന്ദു കുമാറും ഗൂഗിൾ മീറ്റിൽ ശാസ്ത്ര ദിന സെമിനാർ അവതരിപ്പിച്ചു.           സീനിയർ    സയ്റ്റിസ്റ്റ് മനോജ്      ബി.എസും ബഫല്ലോ യൂണിവേഴ്സിറ്റി റിസർച്ച് അസി.പ്രൊഫസർ ബിന്ദു കുമാറും ഗൂഗിൾ മീറ്റിൽ ശാസ്ത്ര ദിന സെമിനാർ അവതരിപ്പിച്ചു.       

               സോഷ്യൽ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. കുട്ടികൾ തന്നെ പൊതുവിജ്ഞാന സംബന്ധിയായ ചോദ്യങ്ങളും ഉത്തരങ്ങളും അവതരിപ്പിക്കുന്നു. ദിനപത്രങ്ങൾ വായിച്ച് പ്രധാന വാർത്തകൾ കുട്ടികൾ അവതരിപ്പിക്കുന്നു.

        അമൃത ഉത്സവവുമായി ബന്ധപ്പെട്ട ആലപ്പുഴയുടെ സ്വാതന്ത്ര്യസമര ചരിത്രരചനയിൽ കുട്ടികളെ പങ്കാളികളാക്കി. ദിനാചരണങ്ങൾ പരിസ്ഥിതി ദിനം ദിനം പ്രസംഗം വൃക്ഷത്തൈ നടീൽ ഒരു തൈ നടാം എന്ന കവിതയുടെ  ത്താവിഷ്കാരം

SS  ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇതിൽ നടത്തി

ലോക ജനസംഖ്യാദിനം

ജനസംഖ്യയുടെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിൻ്റെ ഭാഗമായി ലോക ജനസംഖ്യാ ദിനത്തിൽ ഗൂഗിൾ മീറ്റ് വഴി പരിപാടി നടത്തി .എസ് ഡി കോളേജ് ആലപ്പുഴയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ രാജേഷ് സാർ കുട്ടികളുമായി സംവദിച്ചു .

ജനസംഖ്യാ വിസ്ഫോടനത്തിൻ്റെ ആകുലതകൾ ആവിഷ്കരിക്കുന്നInferno എന്നനോവലിൻ്റ പുസ്തകആസ്വാദനം കുട്ടികൾ നടത്തി.

ഹിരോഷിമ ദിനം

ഗൂഗിള് മീറ്റ വഴി നടത്തിയ പരിപാടിയിൽ പുതുപ്പള്ളി സി എം എസ് എച്ച് എസ് അധ്യാപകർ ഷിബു ജോയൽ സാർ യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു .കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഹവിൽദാർ പ്രസന്നകുമാർ തൻറെ യുദ്ധ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.

സ്വാതന്ത്ര്യ ദിനം

പ്രസംഗം, സ്വാതന്ത്ര്യ ദിനം ,സ്വാതന്ത്ര്യ ഗീതങ്ങൾ ,ദേശഭക്തിഗാനം എന്നിവ ഉൾക്കൊള്ളിച്ച് ഗൂഗിൾ വഴി നടത്തിയ പരിപാടിയിൽ ഞങ്ങളുടെ പൂർവ  വിദ്യാർത്ഥിയും ആസാം റൈഫിൾസിലെ ഏക വനിതയുമായ ആതിര ബി പിള്ള  പങ്കെടുത്തു

ഓഗസ്റ്റ് 29 ശ്രാവണം എന്ന പേരിൽ സംസ്കൃതദിനാഘോഷം നടത്തി.ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു.

ഡിസംബർ 11ന് നടന്ന അറബിക് ദിനാചരണത്തിൽ എം എസ് എം കോളേജ് അറബിക് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഷാൻ,ഗായകനായ റഫീക്കും പങ്കെടുത്തു.

സെപ്റ്റംബർ 14-ന് നടന്നഹിന്ദി ദിനാഘോഷത്തിന് ഭാഗമായി

SCERT Resource person

ഡോക്ടർ മിനി മുഖ്യാതിഥിയായി എത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിക്കപ്പെട്ടു.

പ്രവർത്തനത്തിന് പേര് -അനിമേഷൻ സിനിമ നിർമ്മാണം

പ്രവർത്തനം ഏറ്റെടുക്കാൻ ഉണ്ടായ സാഹചര്യം

2022 ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഒമിക്രോൺ മൂലം വീണ്ടും ഓൺലൈൻ പഠന രീതിയിലേക്ക് പോകേണ്ട നിർബന്ധിത സാഹചര്യത്തിൽ സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് വേണ്ടി

പ്രധാനലക്ഷ്യം

കുട്ടികളിലെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക

ഗുണഭോക്താക്കൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

കുട്ടികളുടെ എണ്ണം- 22

വിഭാഗം 2022 ബാച്ച് ക്ലാസ് 9

പ്രധാന പ്രക്രിയകൾ

1. തിരക്കഥ തയ്യാറാക്കാൻ

2. കഥാപാത്രങ്ങളുടെ ചിത്രം കണ്ടെത്തൽ ലഭിക്കാത്തവ വരച്ചു ചേർക്കൽ

3. Tupi Tube ഡെസ്കിൽ അനിമേഷൻ തയ്യാറാക്കൽ

4. വീഡിയോ ആയി എക്സ്പോർട്ട് ചെയ്യൽ

5. വീഡിയോ പ്രദർശനം

നേട്ടം

സൃഷ്ടി പരമായ കഴിവുകൾ ഓരോരുത്തർക്കും വ്യത്യസ്തമാണ്. തങ്ങളിൽ ഉറങ്ങികിടന്ന കഴിവുകളെ സ്വയം കണ്ടെത്തി ഉപയോഗിക്കുവാൻ കുട്ടികൾക്ക് സാധിച്ചു. ആത്മവിശ്വാസം കൂടി.