അങ്ങു വുഹാനിൽ നിന്നെത്തി കൊറോണ
വൃത്തിയും വെടിപ്പും നല്കി കൊറോണ
ദോഷകരങ്ങളാം ഭക്ഷണങ്ങൾ
വേണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞു.
ചുണ്ടയും ചീരയും ചക്കയുമെല്ലാം
നമ്മളെ തീറ്റിപ്പിച്ചു കൊറോണ.
വീട്ടിലെ നാടനാം ഭക്ഷണത്താൽ
ആരോഗ്യം വീണ്ടും നമുക്ക് കിട്ടി.
യാത്രകളൊക്കെ ഒഴിവാക്കി നാം
വീടിനെ മൊത്തത്തിൽ മാറ്റിടുന്നു.
പോലീസ് ലാത്തികൾ വീശീടുമ്പോൾ
ഡ്രോണുകൾ മൂളി പറന്നീടുമ്പോൾ
റോഡിൽ കറങ്ങാനിറങ്ങിയവർ
ഓടിക്കയറുന്നു മതിലിന്നുള്ളിൽ
നമ്മുടെ ജീവനെ കാത്തീടുവാൻ
കഷ്ടപ്പെടുന്നുണ്ട് ഡോക്ടർമാർ
നഴ്സുമാരും പല ജോലിക്കാരും
കഷ്ടതയേറെ സഹിച്ചീടുന്നു.
നമ്മുടെ കാഴ്ചയിൽപെട്ടില്ലേലും
ആളൊരു വമ്പൻ ഗുണ്ടയാണ്.
ലക്ഷത്തിലേറെ ജീവനുകൾ
കൊച്ചു കൊറോണ കൊന്നൊടുക്കി.
ഇനി നീ ഇവിടൊന്നും വേണ്ട മോനേ
ഉടനേ തന്നേ സ്ഥലംവിട്ടോടിയ്ക്കോ.
കേരളമെന്നത് ഒറ്റക്കെട്ട്
നിന്നുടെ വേലകൾ കൈയിൽവച്ചോ.