ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/കർഷകനും രാമുവും
കർഷകനും രാമുവും
കർഷകൻ പ്രകൃതി സ്നേഹിയും രാമു പ്രകൃതിയെ സ്നേഹിയ്കാത്ത ഒരാളുമായിരുന്നു. ഒരു ദിവസം രാമു പറഞ്ഞു നമുക്ക് ഇവിടുത്തെ മരങ്ങൾ മുറിച്ചും പുഴകൾ നികത്തിയും അവിടെ വലിയ കെട്ടിടങ്ങൾ നിർമ്മിയ്ക്കാം എന്ന്. ആർക്കും എതിർപ്പ് ഇല്ലായിരുന്നു. പക്ഷെ കർഷകൻ അത് സമ്മതിച്ചില്ല. മരവും പുഴയും നശിപ്പിച്ച് കെട്ടിട നിർമ്മാണം നല്ലതല്ല പക്ഷെ ആരും അത് കേട്ടില്ല.മരങ്ങളും പുഴയും നശിപ്പിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച് അവർ സുഖമായി ജീവിച്ചു. എന്നാൽ ആ സുഖം കുറേക്കാലം നീണ്ടു നിന്നില്ല. വരൾച്ച വന്നു. ജലം കിട്ടാതെയായി. ദാഹജലത്തിനായി അലയാൻ തുടങ്ങി. അപ്പോൾ കർഷകൻ പറഞ്ഞു ഞാൻ അന്നേ പറഞ്ഞതല്ലേ, ഇനി ഈ തെറ്റിനു പരിഹാരമായി മരങ്ങൾ വയ്ക്കുക. പ്രകൃതി മാതാവിനോട് ക്ഷമ ചോദിയ്ക്കുക. അവർക്ക് അവരുടെ തെറ്റുകൾ മനസ്സിലായി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |