ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/കാക്ക പഠിപ്പിച്ച പാഠം
കാക്ക പഠിപ്പിച്ച പാഠം
ഒരമ്മ തൻറെ കുഞ്ഞിന് വീട്ടുമുറ്റത്തുവച്ച് ചോറ് കൊടുക്കുകയായിരുന്നു. മരത്തിൽ കുറച്ച് കാക്കകൾ ഇരിയ്ക്കുന്നതു കുഞ്ഞ് കണ്ടു. അവൻ പാത്രത്തിൽ നിന്നും ചോറെടുത്തു കാക്കകൾക്ക് ഇട്ടു കൊടുത്തു. കാക്കകൾ പറന്നെത്തി ചോറ് കൊത്തിത്തിന്നാൻ തുടങ്ങി. അമ്മ ചോറ് വീണ്ടും കൊടുത്തപ്പോൾ കുട്ടി മതിയെന്നു പറഞ്ഞു. ബാക്കി വന്ന ചോറ് അമ്മ മുറ്റത്തെയ്ക്കിട്ടു. കാക്കകൾ ചോറ് കൊത്തിത്തിന്നാൻ തുടങ്ങി. മുറ്റത്തിട്ട ഭക്ഷണ അവശിഷ്ടമെല്ലാം കാക്കകൾ കൊത്തിത്തീർന്നപ്പോൾ കുട്ടി അമ്മയോട് ചോദിച്ചു "എന്തുകൊണ്ടാ അമ്മേ ഒട്ടും ബാക്കി വയ്ക്കാതെ കാക്കകൾ ഇങ്ങനെ ചെയ്യുന്നത്?" അപ്പോൾ അമ്മ പറഞ്ഞു "നമ്മളും ഇതുപോലെയാകണം.നമ്മുടെ പരിസരം നാം തന്നെ വൃത്തിയാക്കണം എന്നാണ് കാക്കകൾ ഇതിലൂടെ പറയുന്നത്. അത് നമ്മൾ മനസ്സിലാക്കുന്നില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അസുഖങ്ങൾ പടർന്ന് പിടിയ്ക്കും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |