ജെ.ബി.എസ് തോന്നക്കാട്/അക്ഷരവൃക്ഷം/സോനുവിന്റെ ചിത്രങ്ങൾ

സോനുവിന്റെ ചിത്രങ്ങൾ

ഗ്രാമത്തിലെ ഗ്രൗണ്ടിനടുത്താണ് സോനുവിന്റെ വീട്.... നടക്കാൻ കഴിയാത്ത കുട്ടിയാണവൻ. എന്നും ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികളെ നോക്കി അവൻ ഇരിക്കും. ഇപ്പോൾ ലോക്ക് ഡൗൺ ആയത് കൊണ്ട് ആരും കളിക്കാൻ വരുന്നില്ല. അങ്ങനെ ഇരുന്നപ്പോൾ സോനുവിനു പടങ്ങൾ വരച്ചാലോ എന്ന് തോന്നി. അവൻ ആദ്യം മരങ്ങൾ വരച്ചു, പിന്നെ കിളികൾ, പൂക്കൾ, പൂമ്പാറ്റ, വീടുകൾ എല്ലാം വരച്ചു. ഓരോ ദിവസവും നല്ല ചിത്രങ്ങൾ വരച്ചു. അപ്പോൾ കൂട്ടുകാരൻ അക്കു വന്നു. ഹായ് നീ വരച്ചത് കൊള്ളാമല്ലോ... നമ്മുടെ എല്ലാ കൂട്ടുകാരെയയും കാണിക്കണം..എന്നു പറഞ്ഞു. അങ്ങനെ സോനു കൂട്ടുകാരുടെ നല്ല ചിത്രകാരൻ ആയി മാറി.

അനന്ദു.V
4 A ജെ.ബി.എസ് തോന്നക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ