സുസ്മേര വദനേ ഭൂമി...
നിൻ ദീർഘതപസ്സിൻ ഫലമോയിത്?
തെളിയുന്നു മാനം, പുഴയും തടാകവും
ഇരുൾമൂടി നിന്നൊരാ മാനവഹൃദയവും.
തെളിയുന്നു ഹിമവാന്റെ ഉത്തുംഗശൃംഗവും
ഗംഗതൻ കുളിരാർന്നൊരോളങ്ങളും
ആരോരുമറിയാതെയീ വെളിച്ചം
ആരു നിനക്ക് പകർന്നു തന്നു.
ആ ദിവ്യശക്തി നിൻ പാദങ്ങളെ
കുളിരണിയിക്കട്ടെയെന്നുമെന്നും.
എത്ര പതിറ്റാണ്ടു കാത്തിരുന്നു
മാഞ്ഞുപോയൊരാ തേജസ്സിനായ്...
പുതുശ്വാസം, തെളിവാർന്ന ജലം
നേർമയുള്ള മണ്ണും
ശുദ്ധയായ് ഭൂമിദേവി...
ഇത് അദ്ഭുതമോ!
ദേവി തൻ വിദ്യയോ!
ഓരോ മനുജനും നന്മയുടെ നാമ്പുകളോ
അറിയില്ല മാതേ...
എല്ലാം ശുഭമായ് വരട്ടേ
ഹരിതസുന്ദരമായ് തളിരണിഞ്ഞു
നീ നീണാൾ വാഴട്ടെ ദേവീ....