ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/ആത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

അവധിക്കാലമായി. കൂട്ടുകാർ എല്ലാം ഒത്തുകൂടി. അതിലൊരാളാണ് അപ്പു. അവൻ മഹാ വികൃതിയും അത്യാഗ്രഹിയുമാണ്. അവൻ കുട്ടികളെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യും.

അങ്ങനെയിരിക്കെ കുട്ടികൾ ഒരു മാവിന്റെ ചുവട്ടിൽ ഒത്തുകൂടി. കഷ്ടപ്പെട്ട് കുറെ മാങ്ങ പറിച്ചു. അപ്പോൾ അപ്പു അതുവഴി വന്നു. കൂട്ടുകാർ അവന് രണ്ടു മാങ്ങ കൊടുത്തു. അവന് തൃപ്തിയായില്ല. അവന് ഇനിയും മാങ്ങകൾ വേണം. അവൻ മാവിൽ കയറാൻ തുടങ്ങി.

കൂട്ടുകാർ പറഞ്ഞു - വേണ്ട അപ്പൂ. ഇനിയുള്ള മാങ്ങകൾ അങ്ങു മുകളിലാണ്. താഴെയുള്ളതെല്ലാം ഞങ്ങൾ പറിച്ചു. നിനക്കു വേണമെങ്കിൽ ഇനിയും തരാം.

അപ്പു അവരെ പരിഹസിച്ചു. നിങ്ങടെ മാങ്ങയൊന്നും എനിക്കു വേണ്ട. എനിക്കു വേണ്ടതു ഞാൻ കയറി പറിച്ചോളാം.

അവൻ മാവിലേക്കു വലിഞ്ഞു കയറി. മുകളിലേക്കു മുകളിലേക്കു കയറി. അതിൽ നിറയെ പുളിയനുറുമ്പുണ്ടായിരുന്നു. അതു കടിച്ച് കാലു തെറ്റി അവൻ താഴെ വീണു. കൂട്ടുകാർ ഓടിയെത്തി അവനെയെടുത്ത് അവന്റെ വീട്ടിൽ കൊണ്ടുപോയി. അപ്പോഴവൻ വിചാരിച്ചു - കൂട്ടുകാർ നല്കിയ രണ്ടു മാങ്ങ വാങ്ങിയാൽ മതിയായിരുന്നു.

അർച്ചന എ
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ