ജി വി എച്ച് എസ് എസ് വലപ്പാട്/അക്ഷരവൃക്ഷം/രണ്ടക്ഷരം ഇല്ലാത്ത ലോകം
രണ്ടക്ഷരം ഇല്ലാത്ത ലോകം
നല്ല കൂരാകൂരിരുട്ട്. മഴ പെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ജനൽ വാതിൽ ഞാൻ തുറന്നിട്ടു. ആ കറുത്ത മേഘങ്ങൾക്കിടയിലൂടെ വെള്ളിത്തുള്ളികൾ പോലെ മണ്ണിൽ വന്നുവീഴുന്ന മഴ തുള്ളികളെ ഞാൻ ആ മങ്ങിയ കണ്ണുകളോടെ കണ്ടു.നല്ല തണുപ്പ്. സമയം എട്ടര. ഞാൻ കിടക്കയിൽ മൂടിപ്പുതച്ചു കിടക്കുകയാണ്. ഫാൻ ഓഫ് ആയിരുന്നു. ഞാൻ ഫാൻ ഓൺ ആക്കി. ഫുള്ളിൽ ഇട്ടു. തണുത്ത് വിറച്ച് ഒരു കമ്പിളിപ്പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് ആസ്വദിച്ച് ജീവിത സ്വപ്നങ്ങൾ ഓർത്തു ഓർത്തു കിടക്കുമ്പോൾ...... അടുക്കളയിൽ നിന്ന് ഒരു കാഹള ശബ്ദം. ഡാ....... എണീക്കെടാ.. . കുറെ നേരമായല്ലോ... മതി... എനീക്കി... അതൊന്നും ഞാൻ മൈൻഡ് ചെയ്തില്ല. വീണ്ടും കിടക്കയിൽ. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരടി. 'എന്റെ അമ്മ'. ഞാൻ പറഞ്ഞു..... ഒരു സമാധാനം തരില്ല ഈ അമ്മ. കിടക്കയിൽനിന്ന് എണീറ്റിരുന്നു. അപ്പൊ അമ്മ പറഞ്ഞു. പോടാ..... പോയി പല്ലു തേക്കട.... അപ്പോ സ്വൈരക്കേടു കൊണ്ട് ഞാൻ പല്ലു തേച്ചു കുളിച്ചു സ്കൂൾ യൂണിഫോം എടുത്തിട്ടു. അടുക്കളയിൽ നിന്ന് നല്ല ഒരു ഒന്നാന്തരം കറി കാച്ചുന്ന മണം. വായിൽ നിന്ന് വെള്ളം മൂറി. പ്ലസ്ടുവിൽ പഠിക്കുന്ന എനിക്ക് ഭക്ഷണം വായിൽ വച്ചു തരാൻ എനിക്ക് എന്റെ അമ്മ വേണം. അങ്ങനെ ഞാൻ സ്കൂളിലേക്ക് പോയി. താൽപര്യം ഉണ്ടായിട്ടല്ല അമ്മ ഉന്തിത്തള്ളി പറഞ്ഞയച്ചു. ഇനി ഞാൻ., എന്റെ പേര് അപ്പു. എന്റെ അമ്മ നീലിമ. ഞാൻ അമ്മയെ നീലി എന്ന് വിളിക്കും. എന്റെ അഹങ്കാരം ആണ് എന്റെ അമ്മ. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും. അച്ഛൻ ഞങ്ങളെ ഒറ്റയ്ക്കാക്കി പണ്ടേ പോയി. അന്നത്തെ എന്റെ അമ്മയുടെ രോധനം ഇന്നും ഞാനോർക്കുന്നു. ഞങ്ങളെ ഒറ്റയ്ക്കായി പോയ അച്ഛനെ ഓർക്കാനുള്ള ഒന്ന്. അച്ഛന്റെ വണ്ടി ആർ.എക്സ് ഹൺഡ്രഡ്. അമ്മ യുടെ ബലം ആയിരുന്നു അച്ഛൻ.അച്ഛൻ പോയപ്പോൾ അമ്മയുടെ ബലവും പോയി. ആ ബലം തിരിച്ചുപിടിക്കാൻ ഞാൻ എടുത്തതു ഒരു മാസം. ആദ്യം കുറച്ചു ദിവസങ്ങളിൽ കുടുംബക്കാർ കൂടെ ഉണ്ടായിരുന്നുവെ ങ്കിലും പിന്നീട് പൈസയുടെ കാര്യങൾ വന്നപ്പോൾ ഞങ്ങളെ എല്ലാവരും ഒറ്റയ്ക്ക് ആക്കുകയാണ് ഞങ്ങൾക്ക് തോന്നി.തോന്നലായിരുന്നില്ല അതൊരു സത്യമായിരുന്നു. അന്ന് ഞങ്ങൾ തീരുമാനിച്ചു. ആരുടേയും കാല് പിടിച്ചു പോകില്ലായെന്നു. ഞങ്ങൾക്ക് ഞങ്ങൾ മാത്രം എന്ന നിലപാടായിരുന്നു. അങ്ങനെ നീറിനീറി ആയിരുന്നു ഞങ്ങൾ ഓരോ ദിവസവും തള്ളിനീക്കി ഇരുന്നത്. കഥ ബോറടിപ്പിക്കുന്നില്ല. സ്കൂളിലെത്തി കൂട്ടുകാരുമായി കളിച്ചു ക്ലാസ് ഒന്നും ശ്രദ്ധിക്കാതെ ചിരിച്ചു നടക്കുന്ന സമയം. ഓരോരുത്തരെയും കുറച്ച് കമന്റ് അടിച്ച് ഇരിക്കുമ്പോൾ... ക്ലാസ്സിലേക്കി ഒരു പുതിയ കുട്ടി. ഒരു പെൺകുട്ടിയാണ് ആദ്യമേ അറിഞ്ഞിരുന്നു. അങ്ങനെ അവൾ വന്നു. നല്ല മൊഞ്ചത്തി കുട്ടി . ... അവളോട് ഇഷ്ടമാണെന്ന് പറയാൻ എന്റെ മനസ്സ് തുടിച്ചു. പക്ഷേ അവളെങ്ങാനും ഇഷ്ടലാന്ന് പറഞ്ഞാലോ എന്നു എന്റെ മനസ്സ് പേടിച്ചു. അവസാനം എന്റെ കൂട്ടുകാർ അവളോട് ചെന്ന് പറഞ്ഞു. അവൾ പറഞ്ഞ മറുപടിയായിരുന്നു അശ്യേ....ഈ കറുമ്പനെയ്യ..... ആദ്യം നല്ല വിഷമം ഉണ്ടായിരുന്നു. എന്റെ ഈ കറുപ്പിനെ എല്ലാവരും കളിയാക്കി. അന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു... നിന്നെ ആണ് ഏറ്റവും ഭംഗി.... നിറത്തിൽ അല്ല.... മനസ്സുകൊണ്ട്. നിന്റെ മനസ്സ് കണ്ട് നിന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ് വരും എന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു.അന്ന് ഞാൻ തീരുമാനിച്ചു ഒരു പെണ്ണിന്റെയും പിന്നാലെ പോകില്ല എന്ന്. ഒരു ദിവസം അങ്ങനെ അമ്മയായി തല്ലുകൂടി. ഞാൻ മിണ്ടിയില്ല. അങ്ങനെ രണ്ടു ദിവസം. മൂന്നാം ദിവസം ഞാൻ സ്കൂളിൽ പോയപ്പോൾ... എന്നോട് ഒരു പെൺകുട്ടിക്ക് ഇഷ്ടാന്നു കേട്ടു. ഇത് സത്യമാണോ എന്നറിയാൻ ഞാൻ അവളോട് ചോദിച്ചു. സത്യമായിരുന്നു അത്. നീയെന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടെ എന്ന് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു. മനസ്സ് കണ്ടിട്ട്. അപ്പോൾ എനിക്ക് അമ്മ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. അവളോട് ഉത്തരം ഞാൻ നാളെ പറയാം എന്ന് പറഞ്ഞു. അമ്മയോട് പറയാനുള്ള ആകാംക്ഷയോടെ ഞാൻ വീട്ടിലേക്ക് സൈക്കിളിൽ കുതിച്ചുപാഞ്ഞു. വീടിന്റെ മുറ്റം നിറയെ കാറുകളും ബൈക്കുകളും എല്ലാവരും എന്നെ ഉറ്റു നോക്കി. മുറ്റത്തുനിന്ന് ഞാൻ വിളിച്ചു...അമ്മേ.... ആ വിളികേൾക്കാൻ ഉണ്ടായിരുന്ന ഒരാൾ ഇപ്പോൾ ഇല്ല. നെഞ്ചിൽ ആളിക്കത്തിയിരുന്ന സ്നേഹത്തിന്റെ, വാത്സല്യമാകുന്ന അമ്മ കെട്ടു. ഇനി ഞാൻ ഒറ്റയ്ക്ക്. എന്നെ ചീത്ത പറയാനും എനിക്കി തല്ലു കൂടാനും പിന്നെ പിണങ്ങാനും ഇന്ന് എന്റെ കൂടെ ആരുമില്ല. അമ്മയോട് പറയാൻ ആഗ്രഹിച്ച എന്റെ സ്വപ്നം ഇന്നും ബാക്കി.ആ സ്വപ്നം ഞാൻ മറക്കാൻ ശ്രമിച്ചു. ഇ ന്ന് ഞാൻ ഒരു ജില്ലാ കളക്ടർ. എന്റെ അമ്മയുടെ സ്വപ്നം. അമ്മയുടെ മരണത്തിനു ശേഷം എന്റെ സ്വപ്നങ്ങൾക്കുപരി അമ്മയുടെ സ്വപ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു എന്റെ യാത്ര. പാതിവഴിയിൽ ഞാൻ ഉപേക്ഷിച്ച എന്റെ സ്വപ്നത്തിനപ്പുറം അമ്മയുടെ ആഗ്രഹങ്ങൾ തുന്നിച്ചേർത്തു പൂർത്തീകരിച്ചു. ഇന്നും ഞാൻ ഈ സ്ഥാനത്ത് ഇരിക്കുമ്പോൾ അമ്മ എന്ന രണ്ട് അക്ഷരം ഇല്ലാത്ത ലോകത്തേക്ക് ഞാൻ ജീവിച്ചു. ഇന്നു അടുക്കളയിൽ പുട്ടിൻ കുറ്റിയിൽ നിന്ന് ആ വി പറക്കുമ്പോൾ ഞാൻ എന്റെ അമ്മയെ ഓർക്കുന്നു. നെറ്റിയിൽ സിന്ദൂരവും ചന്ദനക്കുറിയും വട്ടപ്പൊട്ടും തൊട്ടു ഈറനണിയുന്ന മുടിയിൽ തോർത്ത് മുണ്ടും കൊണ്ട് വാരിക്കെട്ടി... നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയുമായി പ്രഭാതത്തിൽ കണികാണുന്ന അമ്മയുടെ മുഖം ഓർത്തുകൊണ്ട് ഞാൻ ഇന്നും ഇന്നലെകളെ തിരിഞ്ഞു നോക്കി ജീവിക്കുന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 11/ 09/ 2024 >> രചനാവിഭാഗം - കഥ |