ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ശുചിത്വ ഭൂമി
ശുചിത്വ ഭൂമി
നമ്മൾ നമ്മുടെ വീടും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മളിൽ ഓരോരുത്തരുടെയും കടമയാണ്. വീടിനുള്ളിലായാലും പുറത്തായാലും രോഗപ്രതിരോധശേഷിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് നമ്മൾ ചെയ്യേണ്ടത്. ശുചിത്വം എന്നത് ജീവിതത്തിൽ തന്നെ അനിവാര്യമായ കടകമാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധത്തിന് ഏറ്റവും അനിവാര്യമായ കടകവും ശുചിത്വം തന്നെ. അതുപോലെ തന്നെ നമ്മുടെ പരിസ്ഥിയെ ഒന്ന് നോക്കുവാണെങ്കിൽ ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസ്ഥയിൽ നമ്മുടെ പരിസ്ഥിതി എത്ര സുന്ദരമാണ്.വണ്ടികളില്ല എവിടെ നോക്കിയാലും നിശബ്ദത അന്തരീക്ഷ മലിനീകരണം ഇവയുടെ ഉപയോഗവും കുറഞ്ഞു. ഇതെല്ലാം നമ്മൾ നേരത്തേ ശ്രദ്ധിക്കേണ്ടതായിരുന്നു. നമ്മൾ തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുന്നത്. നമ്മൾ നമ്മുടെ വീടും പരിസരവും ശുചിത്വമുള്ള വീടും പരിസരവും ആക്കുവാണെങ്കിൽ നമ്മുക്ക് എല്ലാ അസുഖങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും.അതുപോലെതന്നെ നമ്മൾ എപ്പോഴും വൃത്തിയായി നടുക്കകയാണെകിൽ പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നമ്മുക്ക് കിട്ടും. അതുപോലെ നല്ല ഭക്ഷണം കഴിക്കുക വ്യായാമം ചെയ്യുക ഇവയെല്ലാം രോഗപ്രതിരോധശേഷിയ്ക്ക് ഏറ്റവും നല്ല മാർഗമാണ്. നമ്മൾ നമ്മുടെ വീടും പരിസരവും നോക്കിയാൽ തന്നെ കാണാം അവയെ നമ്മൾ പല രീതിയിലാണ് മലിനമാക്കികൊണ്ടിരിക്കുന്നത്. നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കവറുകൾ അത് നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. അത് അവിടെ കിടന്ന് ഒരു പരിസ്ഥിതിലോല പ്രതേശമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ നമ്മൾ പരമാവധി പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തണം അതുപോലെയുള്ള വസ്തുക്കളുടെ ഉപകരണവും നമ്മൾ കുറയ്‌ക്കുകയാണെങ്കിൽ കൊറേ ഒക്കെ നമ്മുടെ പരിസ്ഥിയെയും മണ്ണിനെയും സംരക്ഷിക്കാൻ കഴിയും. അതുപോലെ പുഴകൾ കുന്നുകൾ വയലുകൾ ഇവയും നമ്മൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മൾ എന്ത് കാര്യത്തിനും പ്രാധാന്യം കൊടുക്കുമ്പോഴും എല്ലാത്തിനും ശുചിത്വം അനിവാര്യമാണ്. നമ്മുക്ക് അസുഖം വന്നിട്ട് ചചികിൽസിയ്‌ക്കുന്നതിനേക്കാളും ഭേദം നമ്മൾ അസുഖം വരാതെ നോക്കലാണ് ഏറ്റവും നല്ലത്. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണം അതും ഈ കാലഘട്ടത്തിൽ ഫാസ്റ്റ്ഫുഡ് പോലെയുള്ളവ ഒഴിവാക്കി രോഗപ്രതിരോധശേഷിയ്ക്ക് വേണ്ടിയുള്ള ഭക്ഷണം കഴിക്കുക. അതുപോലെ നമ്മൾ ഉപയോഗിക്കുന്ന വെള്ളം, വസ്ത്രം മറ്റു പല സാധനങ്ങളും അവ ശുചിയോടെ കൂടി നോക്കിയാൽ നമ്മുടെ പല രോഗങ്ങളെയും അകറ്റി നിർത്താൻ കഴിയും. ഉദാഹരണത്തിന് കോവിഡ്-19 എന്ന അസുഖത്തെ തന്നെ നോക്കിയാൽ ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുകയാണ് ചെയ്യുന്നത്. ഇതിലും കുറെയെല്ലാം നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ അസുഖത്തിൽ നിന്നുമെല്ലാം നമ്മുക്ക് ഒഴിഞ്ഞുമാറാൻ കഴിയും. ഈ കൊറോണ അല്ലെങ്കിൽ കോവിഡ് -19 എന്ന ഈ അസുഖം ഒരു ശുചിത്വമില്ലായിമയിൽ നിന്ന് തന്നെ വന്നതാണ്. അത് ഒരു മനുഷ്യനിൽ നിന്ന് പടർന്ന് ഈ ലോകം മൊത്തം പടർന്ന് കൊണ്ടിരിക്കുകയാണ്. നമ്മുക്കുണ്ടാകുന്ന ഓരോ അസുഖങ്ങളും നമ്മുടെ പരിസ്ഥിതിയിൽ നിന്ന് തന്നെ ഉണ്ടാകുന്നതാണ്. അതുകൊണ്ട് തന്നെ നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുക. ഇതിന്റെയെല്ലാം അടിസ്ഥാനം ശുചിത്വം തന്നെയാണ്. ഏതൊരു അസുഖത്തേയും പ്രതിരോധിക്കാൻ ശുചിത്വം തന്നെയാണ് വേണ്ടത്. ഈ ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ നമ്മുക്ക് പ്രതിരോധ ശേഷി വളർത്താൻ കഴിയുകയുള്ളു. അതുകൊണ്ട് നമ്മൾ നമ്മുടെ വീടും പരിസ്ഥിതിയും ശുചിത്വമുള്ളതാക്കുക.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |