ട്രോൾ

ആശുപത്രിയിൽ നിന്ന് നല്ല യാത്രയയപ്പ് .കാറിൽ കയറി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഫോൺ തുറന്നുനോക്കുമ്പോൾ അതുവരെ തന്നെക്കുറിച്ചുള്ള ട്രോളുകൾ മനസ്സിലേക്ക് വന്നു. വിമാനം വന്നിറങ്ങി. ചെക്കിങ്ങ് കഴിഞ്ഞ് പുറത്തെത്തി. ചെക്കിങ്ങിനിടെ ഉള്ള സംഭാഷണം ഓർത്തു. "എവിടെ നിന്നാണ്?"

"സ്പെയിനിൽനിന്ന് "

"ക്വാറണ്ടേനിൽ കഴിയണം .എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ദിശയിലേക്ക് വിളിക്കാം. ഇപ്പോൾ കുഴപ്പമില്ല"

കാറിൽ കയറുമ്പോൾ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. ഞാൻ കാരണം ഒരാൾക്കും രോഗം പിടിപെടരുത്. വിമാനത്താവളം മുതൽ വീട് വരെയുള്ള ഇടവേളയിൽ ഞാൻ ഇടപഴകിയ എല്ലാവരുടെയും വിവരങ്ങൾ കുറിച്ചെടുത്തിരുന്നു. ആ സമയം മുതൽ എന്റെ ക്വാറണ്ടേൻ ദിനങ്ങൾ ആരംഭിച്ചു. എന്റെ വീട്ടുകാരിൽ നിന്ന് പിന്നെയും 14 ദിവസം കൂടി വിടു നിൽക്കണം.

ഏകാന്തതയുടെ ദിനങ്ങൾ. ഞാൻ ദിവസങ്ങൾ എണ്ണി കഴിഞ്ഞുകൂടി. പതിമൂന്നാം ദിവസം ആയിട്ടും കുഴപ്പമില്ല എന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷമായി. പക്ഷേ പതിനാലാം ദിവസം എനിക്ക് കലശലായ പനിയും ചുമയും തൊണ്ടവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആശുപത്രിയിലേക്കു കൊണ്ടുപോയി സ്രവപരിശോധന നടത്തി. കോവിഡ് 19 സ്ഥിതീകരിച്ചു.

ഇനിയുള്ള കുറച്ചു ദിവസങ്ങൾ ഐസ്വലേഷനിൽ .

ഞാൻ എന്റെ മരണത്തെ അടുത്തു കണ്ടു. ഞാൻ എന്റെ കയ്യിലുള്ള വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് നൽകി. ആ ആൾക്കാരെയെല്ലാം നിരീക്ഷണത്തിലാക്കി. മരണത്തിനു മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല. ഞാൻ അതിജീവിച്ചു .എന്നിട്ടും ഈ ട്രോളുകൾ എന്തിന്?

ഞാൻ എന്ത് തെറ്റാണ് ചെയ്തത്.

കാലം അവർക്ക് മാപ്പ് കൊടുക്കട്ടെ.

ട്രോളർമാരെ നിങ്ങൾക്ക് ഈ അവസ്ഥ വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം.

കാർ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു

നിരഞ്ജിത പി
6 B ഗവ,യു.പി.സ്കൂൾ പുറച്ചേരി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ