പാരിനെയാകെ വിഴുങ്ങുവാനെത്തിയ
വ്യാധിയാണിന്നാ മഹാമാരി
ഒരുമയോടൊത്തു നാം പൊരുതിടേണം
കരുതലിൽ ജാഗ്രത കാട്ടിടേണം
അരുതുകൾ ചെയ്യുവാനുള്ള മനുജന്റെ
വിരുതിനെയല്പമൊതുക്കിടേണം
കൂട്ടമായൊത്തുചാർന്നുള്ളൊരായുല്ലാസ
വേളകൾ പിന്നെയെന്നോർത്തിടേണം
അന്യനൊരുവന് പീഡയേറ്റീടുവാൻ
കാരണം നമ്മളായ് തീർന്നിടൊല്ലേ
നമ്മുടെ നന്മയ്ക്കായ് മറ്റുള്ളോർ ചൊല്ലുന്ന
നല്ല വചസ്സുുകൾ കേട്ടിടേണം