പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
തുള്ളിപ്പാറുവതെങ്ങോട്ട്
പൂക്കൾതേടിപോകുന്നോ
പൂന്തേനുണ്ണാൻ പോകുന്നോ
ആരു നിനക്കീ നിറമേകി
ആരു നിനക്കീ ചിറകേകി
ചാരുതയേറും വർണ്ണത്താൽ
വാനം നീളെ പാറുന്നു
മാനത്തേക്ക് പറക്കുമ്പോൾ
ചൂടേറ്റാകെ തളരുമ്പോൾ
ചാരിയിരുന്നു മയങ്ങീടാൻ
പൂവുകൾ മാടി വിളിക്കുന്നു
മധുവിൻ ചഷകം നീട്ടുന്നു
തരളിതയായവ കേഴുന്നു
പോരൂ പോരൂ പൂമ്പാറ്റേ
പൂന്തേനുണ്ണാൻ വന്നാട്ടേ.