ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പാഠം ഒന്ന് പാടത്തേക്ക്
പാഠം ഒന്ന് പാടത്തേക്ക്
(പ്രകൃതിയുമായി ഇണങ്ങി ചേർന്ന പ്രകൃതിയിൽ നിന്ന് പഠിക്കുവാൻ എൻ്റെ സ്കൂൾ എന്നും എനിക്ക് അവസരം ഒരുക്കിയിരുന്നു. ഞങ്ങളുടെ സ്കൂളിൽ മാതൃഭൂമി " സീഡ് ' ക്ലബ്ബിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞങ്ങൾ നെൽകൃഷി ചെയ്തു. ഞങ്ങളുടെ എസ്.എം.സി ചെയർമാൻ്റെ നേതൃ ത്വത്തിൽ ഞങ്ങളും കുടുംബശ്രീ അമ്മമാരും ചേർന്ന് വിത്തിടുകയും നന യ്ക്കുകയും വളമിടുകയും ചെയ്തു. നെല്ലു വളർന്നപ്പോൾ സന്തോഷം തോന്നി. പൂ വിരിച്ച നെൽപ്പാടം ഞങ്ങളുടെ മനസിന് കുളിർമ്മകളേകി. നെല്ലിൻ്റെ ഇലകളുടെ സിരാവിന്യാസവും വേരിന്റെ പ്രത്യേകതയും ഞങ്ങ ളുടെ സയൻസ് ടീച്ചറായ സിന്ധു ടീച്ചർ പറഞ്ഞുതന്നു. നെല്ലോലകൾ കാറ്റത്ത് ആടുന്നത് കാണാൻ വളരെ ഭംഗിയായിരുന്നു. നെല്ല് വിളഞ്ഞ് സ്വർണ്ണ നിറം ആയപ്പോൾ എന്തു ഭംഗിയായിരുന്നു കാണാൻ. ഞങ്ങളുടെ സ്കൂളിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഞങ്ങൾക്കൊരു ഉത്സവം തന്നെയായിരുന്നു. എന്തുരസമായിരുന്നു. ആ കൊയ്ത്ത് ഉത്സവം ഞങ്ങൾ നന്നായി ആഘോ ഷിച്ചു. കുട്ടികൾ എല്ലാവരും ചേർന്ന് കൊയ്ത് മെതിച്ച് നല്ല നെല്ല് ഉണക്കി യെടുത്തു. വൈക്കോൽ കൊണ്ട് സ്കൂളിന് മുൻഭാഗത്തായി തുറു ഇട്ടു. ഞങ്ങൾ എല്ലാവരും ചേർന്നാണ് തുറു ഇട്ടത്. ഇതുപോലെയുള്ള നിരവധി അവസരങ്ങൾ ഞങ്ങളുടെ സ്കൂളിൽ ലഭിക്കുന്നുണ്ട്. ഇതെല്ലാം ഞങ്ങളുടെ ജീവിതത്തിന് ഒരു മുതൽകൂട്ടായി തോന്നുന്നു.ഇന്നിപ്പോൾ ഈ കോവിഡ് കാലത്തു എൻ്റെ മുറ്റത്തു ഒരു പച്ചക്കറി തോട്ടം ഒരുക്കാൻ എനിക്ക് പ്രചോദനമായത് എൻ്റെ സ്കൂളിലെ കർഷികാനുഭവങ്ങളാണെന്നകാര്യത്തിൽ സംശയമില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |