അമ്മയാണെൻറെ കാണപ്പെട്ട ദൈവം
അമ്മതൻ നോവെൻറയും നോവ്
അമ്മതാണ്ടുന്ന ദൂ:ഖ കടലിൻ ഭാരം
എത്രയെന്ന് ഞാനറിയുന്നു
എൻറെ നന്മയ്ക്കായി അമ്മ ജീവിതഭാരം പേറി
ദൂരവേലയ്ക്കായി അലഞ്ഞീടുന്നു
ഇന്നു ഞാൻ നേടിയ സുഖങ്ങളൊക്കെയും
അമ്മതൻ വിയർപ്പിൻ ഫലം
എന്നുമെന്നമ്മയ്ക്കീശ്വരൻ
ആയുരാരോഗ്യ സൗഖ്യമേകട്ടെ