ജി യു പി എസ് നല്ലൂർനാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1969 ൽ നല്ലൂർനാട് എഡ്യുക്കേഷണൽ സൊസൈറ്റി സ്ഥാപിച്ച നല്ലൂർനാട് യുപിസ്കൂൾ ആണ് 1992 സർക്കാർ ഏറ്റെടുത്തു ഗവൺമെൻറ് യുപിസ്കൂൾ നല്ലൂർനാട് ആയി മാറിയത് .
മേൽപ്പറഞ്ഞ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ രൂപീകരണത്തിന് പിന്നിൽ ഒരു പോരാട്ടത്തിന് ചരിത്രമുണ്ട് ഇടവക പഞ്ചായത്തിൽ നല്ലൂർനാട് വില്ലേജിലെ പുലിക്കാട് ദേശത്ത് ദ്വാരക എസ്റ്റേറ്റ് ഉടമയും അന്നത്തെ വില്ലേജ് അധികാരിയും പൗരപ്രമുഖനും ആയിരുന്ന ശ്രീ സി കെ നാരായണൻ നായരുടെ ഉടമസ്ഥതയിലായിരുന്നു ദ്വാരക എ യുപിസ്കൂൾ. വിദ്യാലയം നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇന്നത്തെ മാനേജ്മെൻറ് വിൽക്കാൻ തീരുമാനിച്ചു പക്ഷേ നിലവിലുള്ള അധ്യാപകരെ നിലനിർത്തി വിദ്യാലയം ഏറ്റെടുക്കാൻ പുതിയ മാനേജ്മെൻറ് വിസമ്മതിച്ചു തുടർന്ന് പുറത്താക്കപ്പെട്ട അധ്യാപകർ ശ്രീ കെ ഗോപാലപിള്ള മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ ദ്വാരകയിൽ കമ്പ ബിൽഡിങ്ങിൽ അന്ന് വിദ്യാലയത്തിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളുടെയും ടി സിയോടെ പുതിയ വിദ്യാലയം സ്ഥാപിച്ചു തുടർന്നുള്ള നിയമ പോരാട്ടത്തിനിടയിൽ ഇന്നത്തെ SH,HSS ദ്വാരക സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് താൽക്കാലിക ഷെഡ് കെട്ടി (നല്ലൂർനാട് എജുക്കേഷണൽ സൊസൈറ്റിയുടെയും ഉടമസ്ഥതയിൽ) പ്രവർത്തനം മാറ്റി .എന്നാൽ അടുത്തടുത്തു രണ്ട് യുപി സ്കൂൾ പ്രവർത്തിക്കുന്നതിന് നിയമപരമായ സാധ്യത ചൂണ്ടിക്കാട്ടി ദ്വാരക എയുപി സ്കൂൾ മാനേജ്മെൻറ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചപ്പോൾ പോരാട്ടവീര്യം അധികരിച്ച് നെല്ലനാട് എഡ്യുക്കേഷണൽ സൊസൈറ്റി നാട്ടുകാരുടെ സജീവ പിന്തുണയോടെ അന്നത്തെ അവിഭക്ത കണ്ണൂർ ജില്ലാ കലക്ടർ ആയിരുന്ന ശ്രീ യേശുദാസ് ഐഎഎസ് ന് നൽകിയ നിവേദനത്തിന് അടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ടതാണ് ഇന്ന് കാപ്പുംക്കുന്ന് പ്രദേശത്ത് നിലവിൽ വിദ്യാലയം പ്രവർത്തിക്കുന്ന ഒന്നര ഏക്കർ സ്ഥലം. സ്ഥലം അനുവദിക്കപ്പെട്ട ഉടനെ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രീ കെ എസ് രാമകൃഷ്ണ അയ്യർ പ്രസിഡൻറ് ആയ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ ഉദാരമതികളുടെയും അഭ്യുദയകാംക്ഷികളുടെയും നാട്ടുകാരുടെയും സഹായത്തോടെ താൽക്കാലിക ഷെഡ് നിർമിച്ച് പ്രവർത്തനമാരംഭിച്ചു. ഓല ഷെഡ്ഡിൽ ഏതാണ്ട് രണ്ട് ദശകങ്ങളിൽ അധികം പ്രവർത്തിച്ചതിന് ശേഷം കെട്ടിടം ആവാനുള്ള തുക പോലും കണ്ടെത്താനാകാതെ അധ്യാപകരും സൊസൈറ്റി അധികൃതരും ബുദ്ധിമുട്ടി അപ്പോൾ അവർ സർക്കാറിലേക്ക് ഉടമസ്ഥത കൈമാറിയ ശ്രമിച്ചു.അന്ന് നിലവിലുണ്ടായിരുന്ന ജീവനക്കാർ അവരുടെ സർവീസ് സഹകരണ ബാങ്കിൽ നിന്നും വ്യക്തിഗത വായ്പ തരപ്പെടുത്തിയും മറ്റും ആണ് കെട്ടി നിർമ്മാണം നടത്തിയിരുന്നത്. സർക്കാറിലേക്ക് വിട്ടുനൽകാൻ പതിനായിരം രൂപ കെട്ടിവെക്കണം എന്ന നിർദ്ദേശവും അനുസരിക്കാൻ ഏറെ പണിപ്പെടേണ് ജാലങ്ങളോടും സ്നേഹവും ആദരവും കരുതലും പുലർത്തുന്ന സുസ്ഥിര വികസന കാഴ്ചപ്പാടുള്ള വിദ്യാർത്ഥികൾ ആക്കി മാറ്റുക