സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്. അതിവിശാലമായ ലൈബ്രറി & റീഡിങ് റൂം സ്കൂളിലുണ്ട്. പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും സ്കൂളിൽ ഉണ്ട്. സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്. കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്. ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു. സ്കൂളിന്റെ ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹായവും ലഭിക്കുന്നുണ്ട്.