ജി യു പി എസ് കണ്ണമംഗലം/എന്റെ ഗ്രാമം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്പഞ്ചായത്താണ് ചെട്ടികുളങ്ങര. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 1962-ലാണ് രൂപീകൃതമാവുന്നത്.ചെട്ടികുളങ്ങര എന്ന സുന്ദര ഗ്രാമത്തിലാണ് കണ്ണമംഗലം ഗവ.യു .പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.ചെട്ടികുളങ്ങര എന്ന ദേശം ചരിത്രത്തിൽ ഇടം നേടുന്നത് ഇവിടത്തെ പ്രസിദ്ധമായ ദേവിക്ഷേത്രത്തിന്റെയും ഭരണിയുത്സവത്തിന്റെയും പേരിലാണ്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത് എല്ലാ വർഷവും കുംഭ മാസത്തിലെ ഭരണി നാളിലാണ്.ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ "ഓണാട്ടുകര" എന്ന പേരിൽ അറിയപ്പെടുന്നു.സാംസ്കാരികത്തനിമ വിളിച്ചോതുന്ന മാനം മുട്ടുന്ന കെട്ടുകാഴ്ചയും കുത്തി യോട്ടവുമാണ് ഉത്സവത്തിലെ പ്രധാനയിനങ്ങൾ.
ഓണാട്ടുകര. ഒരുകാലത്ത് മധ്യകേരളത്തിെൻറ സമ്പൽസമൃദ്ധിയുടെ പര്യായമായ ദേശം. നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും പച്ചക്കറികളും മീനും പാലും കിഴങ്ങുവർഗങ്ങളും വാഴക്കുലകളുമെല്ലാം സുലഭമായി ഉൽപാദിപ്പിച്ചിരുന്നു.അതിപ്രശസ്തമായ 'ഓണാട്ടുകര എള്ള്', പരന്നുകിടക്കുന്ന എള്ളിൻ പാടങ്ങൾ ഈ ഗ്രാമത്തിന്റെ പ്രത്യേകത ആയിരുന്നു.