ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/മാണിക്യനും മരമുത്തച്ഛനും
മാണിക്യനും മരമുത്തച്ഛനും
മാണിക്യനും മരമുത്തച്ഛനും
സുന്ദരമായ കാടിന്റെ നിശബ്ദതയ്ക്കിടയിൽ പ്രകൃതിയെത്തന്നെ കീറിമുറിക്കുന്ന ഒരു ശബ്ദം .അത് കേട്ടുകൊണ്ടാണ് മരമുത്തച്ഛൻ ഉണർന്നത്. മുത്തച്ഛൻ തനിയെ പറഞ്ഞു. " നേരം പര പരാന്ന് വെളുക്കുന്നേ ഉള്ളല്ലോ പിന്നെ എന്താണീ ശബ്ദം ?" മുത്തച്ഛൻ നിശബ്ദതയിൽ ആഴ്ന്നു. അപ്പോഴാണ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച മുത്തച്ഛൻ കണ്ടത്. " അയ്യോ ....മാണിക്യനോ ? ഇവൻ എന്തിനാണ് മരം മുറിക്കുന്നത്? മരങ്ങളെ അവൻ ഉപദ്രവിക്കാറില്ലല്ലോ" എന്നാൽ മാണിക്യൻ കരഞ്ഞു കൊണ്ടാണ് മരം മുറിച്ചത്." മാണിക്യാ....."
മുത്തച്ഛൻ അവനെ പതുക്കെ വിളിച്ചു." ങ, മുത്തച്ചനോ, എന്താ മുത്തച്ഛാ..."
അവൻ ചോദിച്ചു."
മാണി ക്യാ . ഇത് നീ തന്നെ ആണോ , നീ എന്തിനാ മരം മുറിക്കുന്നത്"
മുത്തച്ഛൻ സങ്കത്തോടെ ചോദിച്ചു. കരഞ്ഞു കൊണ്ടായിരുന്നു മാണിക്യന്റെ മറുപടി." എന്തു ചെയ്യാനാ മുത്തച്ഛാ എന്റെ രണ്ടു മക്കളും ഭാര്യയും കുടിലിൽ വിശന്നിരിപ്പാണ് എനിക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗമില്ലാ"
" മാ ണി ക്യാ ഈ സുന്ദരമായ ഭൂമിയുടെ മക്കളാണ് മരങ്ങൾ ഞങ്ങൾ ഇല്ലാതെ നിങ്ങൾക്കെന്നല്ല ആർക്കും ജീവിക്കാനാവില്ല. പുഴയും മരങ്ങളും മലയും പുൽമേടുകളും എല്ലാം ഭൂമിയുടെ വാഗ്ദാനമാണ്. നമ്മുടെ ജീവൻ പോലും. അറിഞ്ഞു കൊണ്ട് ഭൂമിയിലെ ഒരു തരി മണ്ണിനെപ്പോലും ഉപദ്രവിക്കാൻ നമുക്ക് അവകാശമില്ല. നിനക്ക് ആവശ്യമുള്ള പഴങ്ങൾ എന്റെ അടുത്തുണ്ട്. എടുത്തോളൂ" മുത്തച്ഛൻ പറഞ്ഞു.
" ക്ഷമിക്കണം മുത്തച്ഛാ...
ഞാൻ ഇനി മരം മുറിക്കില്ല."
ആവശ്യമുള്ള പഴങ്ങൾ എടുത്തു കൊണ്ട് മാണിക്യൻ മുത്തച്ഛനോട് യാത്ര പറഞ്ഞു മടങ്ങി.
പ്രക്യതിയെ നശിപ്പിച്ചാൽ നമ്മളും നശിക്കും. അറിഞ്ഞു കൊണ്ട് ആപത്തിലേക്ക് എടുത്ത് ചാടരുത്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |