കൊറോണയെന്നൊരു വൈറസ്
ചൈനയിൽ ജനിച്ചൊരു വൈറസ്
നീരാളിക്കൈകൾ നീട്ടിയിട്ട്
നമ്മുടെ നാട്ടിലും വന്നല്ലോ
അടുത്തു വന്നാൽ പിടിച്ചീടും,
അകന്നു നിന്നാൽ അകറ്റീടാം
നിനച്ചിരിക്കാതെ വന്നോരതിഥി
മരണത്തിൻ വിത്തുകൾ വാരിയെറിയുമ്പോൾ
അങ്കലാപ്പോടെ മനുജരും ഭൂമിയിൽ
നെട്ടോട്ടമോടുംജനങ്ങളെല്ലാം
വീട്ടിൽ താഴിട്ടിരിപ്പായി
നിരത്തിലൊരാളെയും കാണ്മാനില്ല
ട്രാഫിക് ജാമെല്ലാം പഴങ്കഥയായി
ഫാസ്റ്റ്ഫുഡിൻ രുചി മറന്നു നമ്മൾ
താളും തകരയും ശീലമാക്കി
ചിക്കനും മട്ടനും നിർത്തി നമ്മൾ
ചക്കയും കപ്പയും അന്നമാക്കി
ഇക്കാലവും നമുക്ക് കടന്നിടേണം
ജീവിത പരീക്ഷണം ഓർത്തിടേണം
പാഠം പഠിച്ചു മുന്നേറിടേണം
തളരാതെ മുന്നോട്ട് പോയിടേണം
കൈകൾ ഇടയ്ക്കിടെകഴുകീടേണം
മാസ്ക്കുകളെപ്പോഴും അണിഞ്ഞിടേണം
സാമൂഹ്യ അകലം പാലിക്കേണം
കൊറോണയെ നമുക്ക് തുരത്തീടേണം
ലോകത്തിൻ നന്മയ്ക്കായ്
നല്ലൊരു നാളെക്കായ്
സർക്കാരിനൊപ്പമായ്
നിയമങ്ങൾ പാലിച്ച്
യാത്രകൾ നിർത്തീട്ട്,
വീട്ടിലിരുന്നിടാം.
വരാതിരിക്കില്ല നന്മതൻ പുലരി
വീശാതിരിക്കില്ല ആശ്വാസമാരുതൻ
പ്രതീക്ഷതൻ നൗകയിലേറി
പുത്തൻ പ്രഭാതത്തിനായ്
കാതോർത്തിരിക്കാം