മാറിയ കാലം


കാലങ്ങളൊക്കെ കൊഴിഞ്ഞു പോയി
കാറ്റിന്റെ ഗന്ധമകന്നു പോയി
കാവും കുളങ്ങളും തോടുകളും
കാട്ടാറിൻ നാദവും നിലച്ചുപോയി
              
   നാടും നഗരവും മാറിയപ്പോൾ
              നാടിന്റെ നൻമയകന്നുപോയി
              പാടങ്ങൾ പട്ടണദേശമായി
              പാവമാം കർഷകർ തെരുവിലായി

പ്ലാസ്റ്റിക്കിൻ മാലിന്യം കുമിഞ്ഞുകൂടി
മാനവരാശിക്കു രോഗമായി
ആഹാരരീതിക്കു മാറ്റമായി
ചിക്കനോ സാമ്പാറിൻ പകരമായി
        
 ശുദ്ധമാം തെളിനീര് കിട്ടാനില്ല
കുപ്പിവെള്ളമതു ഫാഷനായി
ലാഭക്കൊതിയതു കൂടിയപ്പോൾ
മർത്യനു മനുഷ്യത്വം നഷ്ടമായി
                        
ഇന്നലെ നിന്നുനാം പഠിച്ചിടേണം
നാളതൻ ഭാവിയ്ക്കായ് കരുതിടേണം
നന്മതൻ വിത്തത് വിതച്ചിടേണം
നാടാകെ പുതു നന്മ നാമ്പിടട്ടെ

 

ദിയ ജി.എസ്.
5 A ഗവ.യു.പി.എസ്. ആര്യാട് നോർത്ത്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത