ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/പരിസ്ഥിതിക്കായ്
പരിസ്ഥിതിക്കായ്
പരിസ്ഥിതിയെന്നത് വായുവും വെള്ളവും മണ്ണും ഹരിതാഭമായ സസ്യജാലങ്ങളും ജന്തുക്കളും ഉൾപ്പെടുന്നതാണ്. നമ്മുടെ നിലനിൽപ്പ് തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ്. പ്രകൃതിയെ സ്നേഹിക്കുന്നതിലൂടെയാണ് പരിസ്ഥിതി സംരക്ഷണവും സാധ്യമാവുന്നത്. എന്നാൽ മനുഷ്യന്റെ ഇന്നത്തെ പല പ്രവർത്തനങ്ങളും പ്രകൃതിയെ ചൂഷണം ചെയ്യുന്ന തലത്തിലേക്ക് എത്തിയിരികുന്നു. മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചു നിരത്തിയും പുഴകളിൽ നിന്ന് മണൽ വാരിയും ജലസ്രോതസ്സുകളും മണ്ണും മലിനമാക്കിയും അങ്ങനെ പലതരത്തിൽ .പുരോഗതിയിലേക്കുള്ള കുതിപ്പിൽ നാം പലപ്പോഴും നമ്മുടെ പരിസ്ഥിതിയെ മറക്കുന്ന അവസ്ഥയാണുള്ളത് പ്രത്യേകിച്ചും യുവതലമുറ. മരങ്ങൾ മുറിച്ചു കളയുമ്പോൾ പകരം പത്ത് മരങ്ങൾ നടണം എന്നാണ് പഴഞ്ചൊല്ല് . പഴയ തലമുറ ഇത് അനുസരിച്ചിരുന്നു. പ്രകൃതിയെ സ്നേഹിച്ചിരുന്നു. സംരക്ഷിച്ചിരുന്നു. കമ്പ്യൂട്ടറിലും മൊബൈലിലും മാത്രം മുഴുകിയിരിക്കാതെ പ്രകൃതിയെ സ്നേഹിക്കാം അടുത്തറിയാം. ഈ ലോക് ഡൗൺ കാലം അതിനൊരു തുടക്കമാവട്ടെ ..
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |