വന്നൊരു സുദിനം അവധിക്കാലം
നമുക്ക് ചുറ്റും വന്നൊരു വില്ലൻ
അതിനെ വെല്ലാൻ ഒരു കൂട്ടം പേർ
നമുക്ക് ചുറ്റും ഉണ്ടിപ്പോൾ
ദൈവത്തിന്റെ കരങ്ങളായും
ജനതക്കുള്ളൊരു സേവകരായും
നന്മ നിറഞ്ഞ മാലാഖമാർ
നമ്മെ താങ്ങി നിർത്തിയവർ
മുഖം മറച്ചു പിടിക്കേണം
കൈകൾ നന്നായ് കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
ശരീര അകലം പാലിക്കേണം
അനേകം പേരുടെ ജീവനെടുത്തവനെ
ഒത്തൊരുമിച്ചു നേരിടേണം
കരുതലെങ്ങും കരുത്താക്കി
ഒത്തൊരുമിച്ചു മുന്നേറാം .