ജി ജെ ബി എസ് പോളഭാഗം/അക്ഷരവൃക്ഷം/ സമൂഹനന്മക്ക്
സമൂഹനന്മക്ക്
പ്രിയപ്പെട്ട സഹപാഠികളേ കൊറോണ എന്ന മഹാമാരിയെ തുരത്താൻ വ്യക്തി ശുചിത്വം അത്യാവശ്യമാണ്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ആ മുൾക്കിരീടം നമ്മുടെ തലയിൽ വരുന്നതിനു മുൻപ് അതിനെ പ്രതിരോധിക്കുന്നതാണ് ബുദ്ധി. അതിന് നാം ചെയ്യേണ്ടത് ആവശ്യം ഇല്ലാത്ത യാത്രകളും കൂട്ടംകൂടിയുള്ള കളികളും ഒഴിവാക്കുക. മറ്റുള്ളവരിൽനിന്നും ഒരു കൈ അകലം പാലിക്കുക. ശരീരം എപ്പോഴും ശുചിയായിരിക്കണം. ഇടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. തോർത്തും ടവ്വലും ഒരാൾ മാത്രം ഉപയോഗിക്കണം. ശുചിത്വത്തെ ശ്രദ്ധിച്ചു രോഗത്തെ അകറ്റിനിർത്താം. ഒപ്പം അറിവിനും ജീവിതവിജയത്തിനും പഠനം തുടരുക. കൊണ്ടുപോകില്ല ചോരന്മാർ കൊടുക്കും തോറുമേറിടും മേന്മ നൽകിടും മരിച്ചാലും വിദ്യ തന്നെ മഹാധനം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |