എത്ര മനോഹരമീപ്രകൃതി
വേഗത്തിലൊഴുകുന്നു പുഴകളും
കാറ്റിലുലയുന്ന മരച്ചില്ലകളും
നിർമ്മിച്ചെടുത്ത സ്വർഗം
പച്ച വയലുകൾ താണ്ടിയെ-
ത്തുന്ന കാറ്റിനും മധുരമേറെ
പുൽത്തകിടുകളിൽ പുലർച്ചെ
മഞ്ഞിൻത്തുള്ളികൾ കാണുന്നു
പാറിപ്പറക്കുന്ന പറവകളെല്ലാം
പാടിപ്പുകഴ്ത്തുന്നതാണീ പ്രകൃതി
മനുഷ്യർ കാട്ടുന്ന വികൃതികളെല്ലാം
സഹിച്ചിടുന്നു പാവമീ പ്രകൃതി