ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/പ്രൈമറി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2002 ലാണ് U.P വിഭാഗം ഒരു പ്രത്യേക വിഭാഗമായി പ്രധാന വിദ്യലയത്തിനു അല്പം അകലെ ആയി പുതിയതായി പ്രവർത്തനം ആരംഭിച്ചത് .
നിലവിൽ 5 മുതൽ 7വരെ ക്ലാസ്സുകളിലായി 640 കുട്ടികൾ യു പി വിഭാഗത്തിൽ പഠിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
യു പി വിഭാഗത്തിൽ രണ്ട് പ്രധാന കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികൾ ഉണ്ട്. kITE ന്റെ സഹായത്താൽ നിർമിച്ച ലൈബ്രറി ബ്ലോക്കും മെസ് ഹാളും സ്കൂളിന് മുതൽ കൂട്ടാണ്. എ സമ്പത് എം പി യുടെ ഫണ്ടിൽ നിന്നും നിർമിച്ച വിശാലമായ IT ലാബ് കുട്ടികളുടെ സാങ്കേതിക നൈപുണികളെ വികസിപ്പിക്കുവാൻ ഉതകുന്ന തരത്തിൽ ഉള്ളതാണ് .
വിശാലമായ ശാസ്ത്രപാർക്കിൽ കുട്ടികളുടെ ശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട 52 ശാസ്ത്ര ഉപകരണങ്ങളും ഒരേ സമയം മുപ്പതോളം കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
സ്റ്റീമ് എനർജിയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ ദിവസവും 1000 കുട്ടികൾക്ക് ആഹാരം തയ്യാർ ചെയ്തു വരുന്നു.
ഒരേ സമയം 200 കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും മെസ് ഹാളിൽ ഒരുക്കിയിട്ടുണ്ട്.
ദൃശ്യ ശ്രവ്യ അനുഭവങ്ങളിലൂടെ കുട്ടികളുടെ പഠനം ആസ്വാദ്യകരമാക്കാനായി രണ്ട് കോൺഫറൻസ് ഹാളുകളിലായി സൗകര്യം ഒരുക്കിയിരിക്കുന്നു.
ഇന്റർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലത് വോളിബാൾ ബാഡ്മിന്റൺ ഫുട്ബോൾ എന്നിവ കളിക്കുന്നതിനും പരിശീലനം നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു .