ഈ പ്രദേശത്തെ നല്ലവരായ ശ്രീ.ഒതേനൻ വെളിച്ചപ്പാടൻ,ശ്രി കെ. പി ചന്ദൻകുഞ്ഞി ,തായലെ പുരയിൽ ചന്ദൻകുട്ടി,നീലംബ്രത് കുഞ്ഞമ്പു തുടങ്ങിയവരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.ഏകാധ്യാപകവിദ്യാലയമായിട്ടാണ് തുടങ്ങിയതെങ്കിലും പിന്നീടു സ്കൂളിനു നാലു ക്ലാസുകളും അനുവദിച്ചു കിട്ടി.തുടർന്ന്1988 ൽ 91 സെന്റ്‌ സ്ഥലം വാങ്ങുകയും അതിൽ 1987 ലെ പുതിയ വിദ്യഭ്യസനയത്ത്തിന്റെ ഭാഗമായി ഓ ബി ബി പദ്ധ്തിയില്പെടുത്തി രണ്ടു ക്ലാസുമുറികൾ അനുവദിച്ചുകിട്ടുകയും ചെയ്തു.നാട്ടുകാരുടെ നേതൃത്വത്തിൽ പണികഴിപ്പിച്ചു 1992 ലാണ് ക്ലാസ് ആരംഭിച്ചത്.പിന്നീടു ജില്ലപഞ്ചയത്തിൻറെ ഫണ്ടിൽനിന്നും 1997 ൽ രണ്ടു ക്ലാസ്സ്മുറികൾ കൂടി അനുവദിച്ചുതന്നു.നിലവിൽ 31കുട്ടികൾ മാത്രം ഉള്ള ഈ വിദ്യാലയത്തിൽ സ്ഥിരം അദ്ധ്യാപകർ രണ്ടു പേരാണ്ഉള്ളത്.2020 ൽ കേരള ഗവ. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 4 പുതിയ ക്ലാസ് മുറികൾ അനുവദിച്ചു. 2021 ൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.നിലവിൽ 1 മുതൽ 4 ക്ലാസുകളിലായി 60 കുട്ടികളും പ്രീ പ്രൈമറിയിൽ 18 കുട്ടികളുമുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം