ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/തേനീച്ചയുടെ അഹങ്കാരം
തേനീച്ചയുടെ അഹങ്കാരം ഒരു തേനീച്ച കൂട്ടിൽ കുറെ തേനീച്ചകൾ ഉണ്ടായിരുന്നു.അതിൽ ഒരു അഹങ്കാരിയായ ഒരു വലിയ തേനീച്ച ഉണ്ടായിരുന്നു.അവൻ എല്ലാവരെയും ശല്യം ചെയ്യാറുണ്ടായിരുന്നു.ഒരു ദിവസം അവിടെ ഒരു തേൻ പിടിത്തക്കാർ വന്നു.എല്ലാ തേനീചകളും അവരെ കണ്ടു.തേനീച്ചകൾ എല്ലാവരും വലിയ തേനീച്ചയോട് പറഞ്ഞു വേഗം പുറത്തോട്ടു വാ തേൻ പിടിത്തക്കാർ വരുന്നുവെന്ന് .അവൻ അത് കേൾക്കാതെ പറഞ്ഞു "എനിക്ക് അവരെ പേടിയില്ല".മറ്റു തേനീച്ചകൾ അവിടെ നിന്ന് ഓടി പോയി. തേൻ പിടിത്തക്കാർ തീ എടുത്തു കത്തിക്കാൻ തുടങ്ങി .അപ്പോൾ തേനീചകളിൽ ഒരാൾ പറഞ്ഞു " അവനു അങ്ങനെ തന്നെ വേണം."വേറെ ഒരു തേനീച്ച പറഞ്ഞു " അവനെ സഹായിക്കണം ".വലിയ തേനീച്ചക്കു തീയേ പേടിയായിരുന്നു.അവൻ ഒറ്റക്കായിരുന്നു .അപ്പോൾ ബാക്കിയുള്ള തേനീച്ചകൾ എല്ലാവരും കൂടി തേൻ എടുക്കാൻ വന്നവരെ കുത്താൻ തുടങ്ങി .അവർ ഓടി രക്ഷപ്പെട്ടു.അങ്ങനെ വലിയ തേനീച്ചയെ എല്ലാവരും കൂടി രക്ഷിച്ചു..പിന്നീടു അവൻ ആരെയും ശല്യം ചെയ്തിരുന്നില്ല.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |