ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/അത്യാഗഹം നന്നല്ല
അത്യാഗഹം നന്നല്ല ഒരു ഗ്രാമത്തിൽ മൂന്ന് സഹോദരന്മാർ ജീവിച്ചിരുന്നു. രാമനും വേണുവും സോമനും. രാമനും വേണുവും മഹാ മടിയന്മാരായിരുന്നു. സോമൻ അധ്വാനിയും . ഒരിക്കൽ അവർ ഒരു സന്യാസിയെ കണ്ടു മുട്ടി. എന്തു വരം വേണമെങ്കിലും ചോദിച്ചോളൂ . സന്യാസി പറഞ്ഞു. രാമനും വേണുവും ധാരാളം പണവും വലിയ വീടും ഒക്കെ ചോദിച്ചു. എന്നാൽ സോമൻ പറഞ്ഞു. എനിക്ക് സ്വാമിയുടെ അനുഗ്രഹം മാത്രം മതി. സന്യാസി അവർക്ക് വരം നൽകി. പിന്നീടൊരിക്കൽ സന്യാസി ഇവരെ പരീക്ഷിക്കാനായി വേഷം മാറി വന്നു. ആദ്യം രാമുവിന്റെ വീട്ടിൽ എത്തി. വിശക്കുന്നേ.... എന്തെങ്കിലും തരണേ .... സന്യാസി കരഞ്ഞു പറഞ്ഞു. രാമു സന്യാസിയെ തല്ലി ഓടിച്ചു. വേണുവും സന്യാസിയെ ആട്ടിയോടിച്ചു. സന്യാസി സോമന്റെ കുടിലിലെത്തി. ഇത്തിരി കഞ്ഞി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. സോമൻ അത് സന്യാസിക്ക് നൽകി. എന്നിട്ട് പറഞ്ഞു. നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്നിവിടെ താമസിക്കാം. അങ്ങനെ സന്യാസി അന്ന് അവിടെയുറങ്ങി. പിറ്റേ ദിവസം രാവിലെ ഉണർന്ന സോമൻ അമ്പരന്നു പോയി. തന്റെ വീട് വലിയ കൊട്ടാരമായിരിക്കുന്നു. വീട്ടിൽ നിറയെ പണവും ആഹാരസാധനങ്ങളും .അവൻ സന്യാസിയുടെയടുത്തേക്കോടി. പക്ഷേ സന്യാസിയെ കാണാനില്ല. അപ്പോൾ വാതിലിൽ ആരോ തട്ടുന്നു. തന്റെ സഹോദരന്മാർ കരഞ്ഞു കൊണ്ട് നിൽക്കുന്നു. എന്തുപറ്റി?അവൻ ചോദിച്ചു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ജോലി ചെയ്യാനുള്ള മടിയും പണത്തോടുള്ള ആർത്തിയുമായിരുന്നു ഞങ്ങൾക്ക് . മറ്റുള്ളവരുടെ വിഷമം കാണാൻ കഴിഞ്ഞില്ല. അവർ കരഞ്ഞു പറഞ്ഞു. അപ്പോൾ സോമൻ പറഞ്ഞു. നിങ്ങൾ ഇവിടെ താമസിച്ചോളൂ.... അവൻ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവർ മൂന്നു പേരും ഒരുമിച്ച് അധ്വാനിച്ച് സന്തോഷത്തോടെ കഴിഞ്ഞു.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |