ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ കോവിഡ് 19 വരെയുണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് . ശ്വാസനാളിയെയാണ് ഇത് ബാധിക്കുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ 14 ദിവസം കൊണ്ട് രോഗലക്ഷണം കണ്ടിക്കു . ഈ 14 ദിവസമാണ് ഇൻകുബേഷൻ പിരീഡ് എന്നറിയപ്പെടുന്നത്. ശരീര ഡ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. ഇവ വായുമിലേക്ക് പടരുകയും അടുത്തുള്ള വരിലേക്ക് വൈറസ് എത്തുകയം ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നൽകുകയോ, വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാലും രോഗം പകരും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുകയും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക്, തൂവാല എന്നിവ ഉപയോഗിക്കുകയും ആളുകളുമായി അകലം പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്താൽ നമുക്ക് ഒരു പരിധി വരെ കൊറോണ് വൈറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |