ഒന്നിങ്ങു നോക്കണേ കൂട്ടരേ
രോഗങ്ങൾ പലതുണ്ടി ഭൂമിയിൽ
പനിമുതൽ കൊറോണ വരെ-
യെത്തി നിൽക്കുന്നു പലവിധം
ശുചിത്വം ആവശ്യമെന്നോർക്കണം
ആരോഗ്യം കാത്തുസൂക്ഷിക്കുകിൽ
ആർജിക്കാമങ്ങനെ പ്രതിരോധം
തുരത്തിടാം രോഗമാം വിപത്തിനെ
രോഗം വന്നിട്ട് വ്യസനിക്കുകിൽ-
ഫലമുണ്ടോ ,രോഗം വരാതെ
നോക്കുകിൽ കൂട്ടരേ
കരുതലോടെ ജീവിക്കാമെന്നെന്നും
വിലയുള്ള ജീവനെ ഓർത്തിടാം
ആരോഗ്യം സമ്പത്താണ് ഉലകില്
രോഗവിമുക്തമാം നാളെക്കായി
പ്രതീക്ഷതൻ തിരിനാളം കൊളിത്തിടാം