ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/നിങ്ങളെന്തുചെയ്യും......?

നിങ്ങളെന്തുചെയ്യും......?


കാക്ക കുഞ്ഞേ ....കാക്കകുഞ്ഞെ...നിങ്ങളെന്തുചെയ്യും?
വീടിന്റെ ചുറ്റുപാടും വൃത്തിയാക്കും ഞങ്ങൾ.
കുയികുഞ്ഞേ....കുയിൽ കുഞ്ഞേ....നിങ്ങളെന്തുചെയ്യും?
പാട്ടുപാടി രസിപ്പിക്കും എല്ലാവരെയും ഞങ്ങൾ.
മയിൽകുഞ്ഞേ....മയിൽകുഞ്ഞേ...നിങ്ങളെന്തുചെയ്യും ?
നൃത്തമാടി...നൃത്തമാടി ....സന്തോഷിപ്പിക്കും ഞങ്ങൾ.
 തത്തകുഞ്ഞേ....തത്തകുഞ്ഞേ ....നിങ്ങളെന്തു ചെയ്യും?
വർത്തമാനം പറഞ്ഞു പറഞ്ഞു ഉല്ലസിക്കും ഞങ്ങൾ
മാവ്മരമേ...മാവ് മരമേ.....നിങ്ങളെന്തു ചെയ്യും?
മാമ്പഴങ്ങൾ നൽകി നൽകി സ്വാദ് തരും ഞങ്ങൾ
കൊച്ചുകുഞ്ഞേ.....കൊച്ചുകുഞ്ഞേ... നിങ്ങളെന്തുചെയ്യും?
ഇവയെല്ലാം...ഇവയെല്ലാം...സൂക്ഷിച്ചീടും ഞങ്ങൾ.

 

നസ്രിൻ ഫാത്തിമ
1 A ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത