ഒരു തൈ മരം നട്ടു ഞാൻ
ദിവസവും വെള്ളമൊഴിച്ചു ഞാൻ
നാളേയ്ക്ക് ഒരു തണലിനായ്
ഒരു മരം നട്ടുപിടിപ്പിച്ചു ഞാൻ.
കാലങ്ങളേറെ കടന്നുപോയി
ആ മരത്തിൻ ചില്ല തേടി-
പറവകൾ പാറിപ്പറന്ന് വന്നു.
പറവകൾക്ക് ഇന്നൊരു കൂടുമായി
ആ മരം പൂത്തുലഞ്ഞു നിന്നു.
ആ മരത്തിൽ നിന്ന് തേൻ നുകർന്ന്
കിളികൾ ആനന്ദ നൃത്തമാടി.
ആ മരത്തിൻ തണലിനായ്
നമുക്ക് ഏവർക്കും ഒത്തുചേരാം.