ഞാനാണ് കൊറോണ
ചൈനയാണ് സ്വദേശം
ലോകം മുഴുവൻ മനുഷ്യനിലൂടെ
ഇന്ന് ഞാൻ സ്വന്തമാക്കി.
നിങ്ങളെ ഞാൻ വീട്ടിലിരുത്തി
ലോകമാകെ ലോക്ക് ഡൗൺ ആയി
കേരളമെന്നൊരു നാടുണ്ട് അകലെ
അവർ നാട്ടിൽ നിന്നും വീട്ടിൽ ഒതുങ്ങി.
വീട്ടിലിരുന്ന് കൈകൾ കോർത്തു
കൈകൾ കഴുകി ശുചിത്വം പാലിച്ചു
ആർത്തുവിളിച്ചു ദീപം തെളിച്ചു
ഞാനങ്ങനെ ജീവനൊടുക്കി
കേരളത്തിൽ അഭിവാദ്യങ്ങൾ.