ലോകത്തെ അടക്കി ഭരിച്ച മാരി
കൊറോണ എന്ന മഹാമാരി
ഭീതിപ്പെടുത്തി സർവരേയും
വീട്ടിലൊതുക്കി നിർത്തിയ മാരി
ഭീതിപ്പെടാതെ പാലിച്ചീടാം
നമുക്കീ നിർദേശങ്ങൾ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കണ്ട പിണങ്ങിടണ്ട
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്ക് വേണ്ടി..