പാക്കത്തെ ഗോത്രസമൂഹം

  വനത്തിൽ ചുറ്റപ്പെട്ടു കിടന്നിരുന്ന പാക്കം പ്രദേശം ഒരുകാലത്തു വയനാട്ടിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൊന്നായിരുന്നു.പുല്പള്ളിയിൽ നിന്നും പത്തുകിലോമീറ്റർ നടന്നും മാനന്തവാടിയിൽ നിന്നും കൂടൽകടവ് വരെയെത്തി പുഴകടന്നും വേണമായിരുന്നു പാക്കത്തു എത്തിച്ചേരാൻ.മതിയായ യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്നതും വന്യമൃഗശല്യവും ഈ പ്രദേശത്തെ ഒറ്റപെടുത്തിയിരുന്നു പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ,പാക്കം പോസ്റ്റ് ഓഫീസ്,പാക്കം പി എച് സി എന്നീ പൊതുസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുവാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു.എന്നാൽ പുൽപള്ളി മാനന്തവാടി റോഡിൽ കൂടൽകടവ് പാലം വന്നതും പനമരത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമായതും പാക്കത്തിന്റെ പുറംലോകവുമായുള്ള ബന്ധത്തിന് നാന്ദികുറിച്ചു.ഗോത്രജനസമൂഹങ്ങളിലെ അംഗങ്ങൾക്ക് പുറത്തുപോയി ജോലിചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സാധിച്ചു.പാക്കത്തെ ഗോത്രവർഗ സമൂഹങ്ങൾ കുറുമർ കാട്ടുനായ്ക്കർ,പണിയർ,ഉരാളിമാർ,എന്നിവരാണ്.മറ്റു കുടിയേറ്റ സമൂഹങ്ങൾക്കൊപ്പം സൗഹാർദ്ദതയോടെ ജീവിച്ചുവരുന്നു.