അതിജീവനം

തുരത്തണം തുരത്തണം
ഈ കൊറോണയെ
ഭൂമുഖത്തു നിന്ന് അടർത്തണം
ഈ കൊറോണയെ
പേടി വേണ്ട ഭീതി വേണ്ട
ജാഗരൂകരാകുക
കൂട്ടിനായി കാക്കിക്കാരും
ആരോഗ്യസംരക്ഷകരും
സാമൂഹികസേവകരും
ഭരണാധിപരും
നമ്മോടൊപ്പം ചേരുന്നു
ഒത്തുചേരൽനിർത്തീടുക
കൂട്ടം കൂടൽ ഒഴിയുക
കുട്ടികളുംവൃദ്ധരും
അകത്തളങ്ങളിലാവുക
മാസ്കുകൾ ഗ്ലൗസ്സുകൾ
കരുതലിനായ് കരുതുക
ഒന്നായ് നിൽക്കാം
ഒന്നായി പോരാടാം
നല്ലതിനായ് നൻമയ്ക്കായ്
നല്ലനാളേയ്ക്കായ്

സൽസബീൽ എൻ
3എ ഗവൺമെൻറ് എൽ.പി.സ്കൂൾ തോട്ടപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത