മനുഷ്യാ.....നീ നിന്റെ അഹങ്കാരം കുറക്കുക
നിൻ അഹങ്കാരമല്ലോ ഭൂമിയിൽ മഹാമാരിയായ് ഇന്നു നീ കാണുന്നത്
അത് കൊടുങ്കാറ്റായും, പേമാരിയായും പ്രളയമായും കൊറോണയായും നീകാണുന്നില്ലേ......
അഹംഭാവമെല്ലാം മാറ്റി നീ നിന്നിലെ നൻമയെ തിരിച്ചറിയൂ.......
നീ ചെയ്ത പാപത്തിൻ ഫലം നീയും ഞാനും വരുംതലമുറകളും
എന്നുമെന്നും അനുഭവിച്ചീടും
അതുനീ ഓർക്കേണ്ടതായിരുന്നു.
നൻമപൂക്കും മരങ്ങളുള്ള എന്റെ കൊച്ചുകേരളവും ഈലോകവും
നിന്റെ നൻമകളെ അതിജീവിക്കും
ഈ മഹാമാരിയെ അതിജീവിക്കും
അന്നുനിന്റെ കിടാങ്ങളും കൂടപ്പിറപ്പുകളും
ആ നൻമമരത്തിന്റെ ചുവട്ടിലിരുന്ന്
നിന്നെ മാടിവിളിക്കും,
അന്നു നീ നിൻകൈ കഴുകി,
കാൽകഴുകി, നിൻ മനംകഴുകി ശുദ്ധിയായ്
ആ മരച്ചോട്ടിലേക്ക് പോരൂ.......
മനുഷ്യാ ............
ആ നൻമമരച്ചോട്ടിലേക്ക് പോരൂ...............