ജി എൽ പി എസ് ചീക്കല്ലൂർ/അക്ഷരവൃക്ഷം/അഹങ്കാരിയായകിന്നരിക്കോഴി
അഹങ്കാരിയായകിന്നരിക്കോഴി
ഒരിടത്ത് ഒരു കിന്നരിക്കോഴി ഉണ്ടായിരുന്നു. അവൾ മഹാ അഹങ്കാരിയായിരുന്നു. മക്കളേയും കൊണ്ട് തീറ്റ തേടി നടക്കുകയായിരുന്നു അവൾ. അപ്പോൾ ഒരു നല്ലവനായ റാണി എന്ന നായ വന്നു പറഞ്ഞു. കിന്നരിക്കോഴി, നീ മക്കളേയും കൊണ്ട് ദൂരേക്കൊന്നും പോകല്ലെ, ഒരു ദുഷ്ടനായ കുറുക്കൻ അവിടെ പതുങ്ങി ഇരിക്കുന്നുണ്ട്. എന്നാൽ അവൾ അതൊന്നും അനുസരിക്കാതെ മക്കളെയും കൊണ്ട് പിന്നെയും നടന്നു. എനിക്ക് ആരു വന്നാലും പേടിയില്ല എന്ന് പിറുപിറുത്ത് അവൾ നടന്നു. കുറച്ച് മുന്നോട്ട് നടക്കലും, അതാ മിക്കു കുറുക്കൻ ചാടി വീണു പിടിച്ചു. പിടി വീണതു കിന്നരിക്കോഴിയുടെ കഴുത്തിൽ ആയിരുന്നു. കിന്നരിക്കോഴി കൊക്കരക്കോന്ന് കരഞ്ഞു. ആ ശബ്ദം കേട്ട് റാണി ബൗ..ബൗ.. കുരച്ച് ഓടിവന്നു.റാണിയുടെ കുര കേട്ടതും മിക്കു്ക്കുറുക്കൻ കടിവിട്ട് ഓടിപ്പോയി. അതോടെ കിന്നരിക്കോഴിക്ക് മനസ്സിലായി അഹങ്കാരം നല്ലതല്ല എന്ന്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |