മനുഷ്യരകത്തായി
കാറ്റ് ശുദ്ധമായി
ആകാശം ശുഭമായി
പുഴകളുടെയാനനത്തിൽ
തെളിനീർ വന്നു ചിരിച്ചു.
കിളികളുടെ കളകളനാദം
ഉയർന്നു കേൾക്കാമെന്നായി.
പ്ലാസ്റ്റിക്ക് കുറഞ്ഞ മണ്ണായി
മണ്ണിരകൾക്കും സന്തോഷം
തുമ്പിക്കും പുല്ലിനും പുഴുവിനു മാഹ്ലാദം
അസുഖങ്ങൾ കുറവായി
ആശുപത്രിത്തിരക്കില്ലാതായി
ഭൂമിയാമമ്മ ചിരിക്കുന്നു.
ജാതിയില്ല മതമില്ല
മനുഷ്യരൊന്നാണെന്ന
സത്യം തിരിച്ചറിയുന്നു
നാം തിരിച്ചറിയുന്നു.