കാണാൻ നല്ല കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ
പാടി വിഷുക്കിളി വന്നല്ലോ
കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
ചില്ലകുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം
വീടെത്തിക്കും വിഷുവേ വാ