ജി എൽ പി എസ് ആണ്ടൂർ/അക്ഷരവൃക്ഷം/ഞാൻകൊറോണ
ഞാൻകൊറോണ
എന്റെ ഉത്ഭവം ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്നാണ്.ലോകരാജ്യങ്ങളെയൊക്കെ ഭീതിയിലാഴ്ത്തി മരണംവിതച്ചുകൊണ്ടിരിക്കു കയാണ് ഞാൻ.ഞാൻനിങ്ങളുടെശരീരത്തിൻ പ്രവേശിച്ചിട്ടുണ്ടോ എന്നറിയാൻ പതിനാലു മുതൽ ഇരുപത്തിയെട്ട് ദിവസം വരെ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.ഞാൻ പോസിറ്റീവ് ആണ്നിങ്ങളുടെ ശരീരത്തിൽ എങ്കിൽ ശരീരസ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്കും അത് പകരും. പകരാതിരിക്കാനായി നമ്മൾ ചെയ്യേണ്ട മുൻകരുതലുകളാണ് കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകുക, ആൾക്കൂട്ടത്തിൻ നിന്ന് പീൂർണമായും വിട്ടുനിൽക്കുക ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയാണ്. ഞാൻ ഇന്ത്യാരാജ്യത്ത് കേരളസംസ്ഥാനത്തിൻ തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി എത്തിയതെങ്കിലും പിന്നീട് എല്ലാജില്ലകളിലേക്കുംപടർന്നുകയറി. എന്നെതുരത്താൻ എല്ലാ രാജ്യങ്ങളും പോരാടുന്നുണ്ടെങ്കിലും ഇന്ത്യാ രാജ്യത്തെകേരളസംസ്ഥാനം എന്നെതുടച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. അതിനായി ആരോഗ്യപ്രവർത്തകരുംജനങ്ങളും ഒരുമിച്ച് പോരാടുകയാണ്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |