സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിനകത്ത് സംഭവിച്ച കർഷകകുടിയേറ്റങ്ങൾ അമ്പലവയലിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. അമ്പലവയലിലെ ചീങ്ങേരി , കളതുവയൽ നെല്ലാറച്ചാൽ,കുമ്പളേരി എന്നിവിടങ്ങളിലേക്ക് 1920 കളുടെ ആദ്യം ആരംഭിച്ച കുടിയേറ്റം 1970 കളിലാണ് അവസാനിച്ചത് . കുടിയേറ്റംശക്തമായത് 1940 45 കാലങ്ങളിൽ ആയിരുന്നു. യുദ്ധം പരിസ്ഥിതിയും പെരുപ്പവുംകാർഷിക ഉൽപന്നങ്ങളുടെ വിലവർധന മൂലം ഇടത്തരക്കാരും സമ്പന്നരും മലബാർ കുടിയേറ്റ ത്തിൻറെ ഭാഗമായി അമ്പലവയൽ പ്രദേശത്ത്എത്തിച്ചേർന്നു. അമ്പലവയൽ നീർച്ചാൽ ചെട്ടി മാരുടെവീട്ടുപേരാണ് പിന്നീട് അമ്പലത്തിൽ പ്രദേശത്തിൻറെ പേരായി മാറിയത്. ചരിത്രപ്രാധാന്യമുള്ള പല സ്ഥലങ്ങളും അമ്പല വയലിനോട് ചേർന്നു കാണാം. അയ്യായിരം വർഷത്തെ സാംസ്കാരിക ചരിത്രമുള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് അമ്പലവയലിലെ കിഴക്കുഭാഗത്താണ് .ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ് എടക്കൽ ഗുഹ .അമ്പലവയൽ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ ആദിമ കാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ മുനിയറകൾ കണ്ടെത്തിയിട്ടുണ്ട് .മുനിയറകളുടെ നിർമ്മാണത്തിന് 2500 വർഷം മുമ്പ് കൂറ്റൻ കരിങ്കൽ പലകകൾ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നത് ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമാണ് .പേരുകളുമായി ബന്ധപ്പെട്ട് കുമ്പളേരി എന്ന വന്നത് കളം ഏരി വെള്ളം കെട്ടി നിർത്തി കൃഷി ചെയ്യുന്ന പ്രദേശത്തിന് പിന്നീട് കുമ്പളേരി എന്ന പേരു വന്നതെന്നും പറയപ്പെടുന്നു .ചീങ്ങ എന്ന കായ ധാരാളമുണ്ടായിരുന്ന സ്ഥലത്തിന് ചീങ്ങേരി എ ന്നാപേര് വന്നതായി പറയുന്നുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിന് ആണ് പണ്ട് ആദിവാസികൾ അവരുടെ ഇണകളെ കണ്ടെത്തിയിരുന്നത്.ആദികാല നെല്ലിനം ആയ വെളിയൻ ,തൊണ്ടി ഇവിടെ കൃഷി ചെയ്തിരുന്നു .കാലാവസ്ഥ വളരെ മോശമായ അവസ്ഥയാണ് പണ്ട് ഉണ്ടായിരുന്നത് ഇപ്പോൾ കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുത്താറി, ചാമ എന്നിവയുടെ കൃഷി ആയിരുന്നു ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത് .ഇവിടെ തെരുവപ്പുല്ല് വാറ്റിയെടുത്ത തൈലം ആക്കുന്ന രീതി സാർവ്വത്രികമായി പണ്ടുമുതൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു .ഈ പ്രദേശത്ത് 1948 കാലഘട്ടം വരെ തൊട്ടുകൂടായ്മ നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അതിൽ പങ്കെടുത്ത വിമുക്തഭടന്മാരെ കുടിയിരുത്തുന്ന തിന് അമ്പലവയൽ കോളനൈസേഷൻ സ്കീം നിലവിൽ വന്നു. വിമുക്തഭടൻമാർക്ക്5 ഏക്കർ കരയും രണ്ടേക്കർ വയലും സൗജന്യമായി നൽകി. നെല്ല് കാപ്പി കുരുമുളക് എന്നിവയും കപ്പ ,കാച്ചിൽ, ചേമ്പ് പച്ചക്കറികൾ എന്നിവയും കൃഷി ചെയ്തിരുന്നു. അമ്പലവയലിൽ കുടിയേറ്റക്കാർക്ക് പുറമേ ആദിവാസികളായ പണിയർ ,കുറുമ, നായ്ക്കർ ,കുറിച്യർ എന്നിവരും പുല്ലുമേഞ്ഞ വീടുകളിൽ താമസിച്ചിരുന്നു .ഇവരുടെ പ്രധാന സ്ഥലങ്ങൾ നെല്ലാറച്ചാൽ ,നീർച്ചാൽ,എടക്കൽ എന്നിവിടങ്ങളിലായിരുന്നു .ഇവർ കാട്ടു കിഴങ്ങുകളും വനവിഭവങ്ങളും ശേഖരിച്ചിരുന്നു .പഴയകാലത്തെ അസുഖങ്ങൾ, മലേറിയ ,മലമ്പനി ,വസൂരി എന്നിവയായിരുന്നു. നാട്ടുവൈദ്യന്മാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അങ്ങനെ ഒട്ടേറെ ചരിത്രം ഉറങ്ങി കിടക്കുന്ന ഒരു സ്ഥലമാണ് അമ്പലവയൽ.