ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് താഴെ വിശദീകരിക്കുന്നത്. പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല . കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
- പ്രവേശനോത്സവം
- വായനാദിനം
- ഓണം
- കലാ കായിക മേള
- ശാസ്ത്രമേള
- സ്കൂൾ വാർഷികം
- കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതുംസമ്പാദ്യശീലം വളർത്തുന്നതിനും വേണ്ടി ആരംഭിച്ച ഒരു തനത് പ്രവർത്തനമാണ് ആയിരം കാന്താരി പൂത്തിറങ്ങി.
ആയിരം കാന്താരി പൂത്തിറങ്ങി എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായിഎഡ്യുക്കേഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ മക്കൾക്കൊപ്പം എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നാല് RP മാരുടെ നേതൃത്വത്തിൽ നാല് മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.
ESS ന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന കൊട്ടും കുരവയും എന്ന പരിപാടി രക്ഷിതാക്കളിലും കുട്ടികളിലും ആഹ്ലാദവും ആവേശവും നിറച്ചു.


കണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു.
സ്വച്ച് ഹി സേവാ-അമ്പലവയൽ_2025
ഞാനും എന്റെ പുസ്തകവും. കുട്ടികളിലെ അവധിക്കാല വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ പ്രോഗ്രാം .ഏപ്രിൽ മെയ് മാസങ്ങളിൽ വിദ്യാലയത്തിലെ ലൈബ്രറി തുറന്നു കൊടുക്കുകയും പുസ്തകം വിതരണം ചെയ്യുകയും ചെയ്തു.ഒരാഴ്ചയിലെ വായിച്ച പുസ്തകത്തിന്റെ ആസ്വാദനം മൂന്നു മിനിറ്റിൽ കൂടാതെ വീഡിയോ ആയി അവതരിപ്പിക്കുന്നു. മികച്ച അവതരണങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നു.അവതരണക്കുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ഈ പ്രവർത്തനം ഇപ്പോഴും തുടർന്നു വരുന്നു.
ക്ലാസിൽ ഒരു പത്രം - പത്ര വായന നേട്ടമാക്കാം- രക്ഷിതാക്കളുടെ സഹായത്തോടെ സ്കൂളിലെ എല്ലാ ക്ലാസ്സുകളിലും പത്രം ഉറപ്പുവരുത്തുന്നു. പത്ര വായനയ്ക്കു ശേഷം പത്ര ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു.
കുഞ്ഞു ഭാവനകൾ-ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികളുടെ സംയുക്ത ഡയറി.
പങ്കുവെയ്ക്കാം കൂട്ടുകാർക്ക് .-ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാനുള്ള കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ.
മില്ലറ്റ് ഫെസ്റ്റ് - ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം, അവയുടെ പ്രദർശനം, ചെറുധാന്യ വിഭവങ്ങളുടെ പാചക മത്സരവും വിജയികൾക്ക് സമ്മാനവും, പാചകക്കുറിപ്പ് മാഗസിൻ,ചെറുധാന്യ പായസ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ.
ലിറ്റിൽ വോയ്സ് -സ്കൂൾ റേഡിയോ -സർഗാത്മക കഴിവുകളുടെ അവതരണം.
Waste To Art -പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമാണം
പഠനോപകരണ നിർമ്മാണ ശില്പശാല - . ബി ആർ സി യുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെയുള്ള പഠനോപകരണ നിർമ്മാണ ശില്പശാലകൾ .
ഗോത്ര ഫെസ്റ്റ് - ഗോത്ര കലകളുടെ അവതരണം,പ്രോത്സാഹനം.
കുഞ്ഞു കുടുക്ക-മുണ്ടക്കൈ , ചൂരൽമല ഉരുൾ ദുരന്തബാധിതർക്കുള്ള കൈത്താങ്ങ്.
സ്കൂൾ കിറ്റ് - സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക്.
സ്നേഹക്കൂട് -ഭവന നിർമ്മാണ സഹായം.
കുപ്പായക്കൊട്ട -ആവശ്യ സന്ദർഭങ്ങളിൽ അർഹരായ കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകുന്നു.
കൈത്താങ്ങ് -മാതാപിതാക്കൾക്കും കുട്ടികൾക്കും ചികിത്സാ സഹായം .