ഞാനും , മിനുവും മോളൂട്ടി താത്തയുംകോവിഡു കാലത്തു
ജനിച്ചവൾ കഞ്ഞു മാലാഖയായൊരു ആമി മോളും കൂടി
കുടുംബമായ് കാണാൻ കഴിഞ്ഞതും സ്‍കൂളും, മദ്രസ്സയും
പുസ്തകസഞ്ചിയും ഇല്ലാതെ പാറി പറക്കാൻ കഴിഞ്ഞതും
കോവിഡേ നീ വന്നതുകൊണ്ടാകുമോ? ശിശുക്കളാം
ഞങ്ങളോടൊത്തുല്ലസിക്കുവാൻ അച്ഛനുമമ്മക്കു,
മാർക്കുമാർക്കും നേരമേ ഇല്ലാതിരുന്നെള്ളോളവും
ദാരിദ്ര്യമാണു ചിലർ സത്യമായിടാം
ജോലിയും , സീരിയൽ , രാഷ്ട്രീയവും
മദ്യം , മയക്കുമരുന്നും , കലഹമായ്
ഒരു തെല്ലു സ്നേഹം ലഭിക്കാത്ത കൂട്ടുകാർ
എത്രയോ സങ്കടം പങ്കുവച്ചൂനീയെത്ര
മോശമാണെങ്കിലും കോവിഡേ
ഞങ്ങൾ ശിശുക്കൾ സന്തോഷത്തിലാ കാരണം
ചെറുതല്ല കോവിഡേ കേൾക്കു നീ
ആർക്കും തിരക്കില്ല നീ കാരണം
തീരെ തിരക്കില്ല മാലോകർക്കാകെയും
സ്നേഹത്താൽ വീർപ്പുമുട്ടുന്നു ഞങ്ങൾ.