കൊറോണ എന്നൊരു മഹാമാരി
ലോകമാകേ പടരുന്നു
ചൈനയിലെ വുഹാനിൽ നിന്നും
വന്നതാണീ വൈറസ്
ഈ രോഗത്തിൻ പകർച്ച തടയാൻ
എല്ലായിടവുമടഞ്ഞു
വാഹനമില്ല കടകളുമില്ല
എല്ലാമെല്ലാം നിശ്ശബ്ദം
ആളുകളെല്ലാം മുഖം മറച്ച്
മാസ്ക് കെട്ടി നടക്കുന്നു
വഴിയോരങ്ങളിൽ കൈ കഴുകാനായി
സാനിറ്റൈസർ വയ്ക്കുന്നു
കൊറോണ ചെറുക്കാൻ നമ്മൾക്കെല്ലാം
ജാഗ്രതയോടെ ഇരിക്കാം ,ജാഗ്രതയോടെ ഇരിക്കാം