ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ദൈവാനുഗ്രഹമുള്ള പെൺകുട്ടി
ദൈവാനുഗ്രഹമുള്ള പെൺകുട്ടി
ഒരിടത്ത് ഒരു രാജാവും റാണിയും സന്തോഷത്തോടെ കഴിഞ്ഞിരുന്നു. രാജാവ് സത്യസന്ധനും റാണി സ്നേഹമുള്ളവളുമായിരുന്നു. അവർക്ക് ദൈവാനുഗ്രഹമുള്ള ഒരു പെൺകുഞ്ഞ് പിറന്നു. അവൾക്ക് അവർ സാൻഡ്രിയ എന്ന് പേരിട്ടു. അവൾ അതിമനോഹരിയായിരുന്നു. അവൾ വലുതായപ്പോൾ രാജാവിനൊപ്പം നായാട്ടിനു പോയി.പോകുന്ന വഴി അവൾ രഥത്തിൽ നിന്ന് താഴേക്ക് വീണു. അവൾ അവിടെ തനിച്ചായി. അവൾ കരയാൻ തുടങ്ങി. അപ്പോൾ അവിടെ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. സാൻഡ്രിയ മാലാഖയോട് പറഞ്ഞു." മാലാഖേ, അങ്ങെന്നെ രക്ഷിക്കുമോ?". അപ്പോൾ മാലാഖ പറഞ്ഞു. " ഇല്ല, രക്ഷിക്കില്ല. പക്ഷേ രക്ഷപ്പെടാനുള്ള വഴി ഞാൻ പറഞ്ഞു തരാം."എന്നിട്ട് മാലാഖ തുടർന്നു."നീ ഒരാളെ ഇവിടെ നിന്നും രക്ഷിക്കുകയാണെങ്കിൽ നിനക്ക് കൊട്ടാരത്തിലെത്താം." "ഞാൻ ഇവിടെ നിന്ന് ആരെ രക്ഷിക്കാനാണ്?"സാൻഡ്രിയ പറഞ്ഞു. " അന്വേഷിക്കൂ" ഇങ്ങനെ പറഞ്ഞ് മാലാഖ അപ്രത്യക്ഷയായി. അങ്ങനെ സാൻഡ്രിയ അന്വേഷിക്കാൻ തുടങ്ങി.പെട്ടെന്ന് അവൾ ഒരു മനുഷ്യന്റെ കരച്ചിൽ കേട്ടു . ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ ഓടിച്ചെന്നു. അപ്പോൾ അവൾ ഒരാൺകുട്ടി കുഴിയിൽ വീണിരിക്കുന്നത് കണ്ടു. "എന്റെ പേര് അലക്സ്.ഞാൻ ഒരു രാജകുമാരനാണ്. ഞാൻ കുതിര സവാരിക്ക് വന്നതാണ്. വരുന്ന വഴി ഈ കുഴിയിൽ വീണു പോയി. നീ എന്നെ രക്ഷിക്കുമോ?" ആൺകുട്ടി സാൻഡ്രിയയോട് പറഞ്ഞു. ഞാൻ രക്ഷിക്കാം" അവൾ പറഞ്ഞു. അവൾ ഒരു വള്ളിയെടുത്ത് കുഴിയിലേക്ക് ഇട്ടു. സാൻഡ്രിയയുടെ സഹായത്തോടെ അലക്സ് കുഴിയിൽ നിന്നും കയറി. അവൻ സാൻഡ്രിയയോട് നന്ദി പറഞ്ഞു.പ്രത്യുപകാരമായി അലക്സ് സാൻഡ്രിയയെ അവളുടെ കൊട്ടാരത്തിലെത്തിച്ചു. പിന്നീട് അവൾ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |